Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Vegetable Market
cancel
Homechevron_rightBusinesschevron_rightഇന്ധനവില വർധനവിൽ...

ഇന്ധനവില വർധനവിൽ പോക്കറ്റ്​ കാലിയാക്കി പച്ചക്കറിയും; ഉരുളകിഴങ്ങ്​, തക്കാളി, സവാള വില കുതിക്കുന്നു

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ ഇന്ധനവില വർധനവ്​ സാധാരണക്കാ​ര​െന്‍റ ന​ട്ടെല്ല്​ ഒടിച്ചുക്കൊണ്ടിരിക്കുന്നതിനിടെ, പച്ചക്കറി വിലയും പോക്കറ്റ്​ കാലിയാക്കുന്നു. തക്കാളി, സവാള, ഉരുളക്കിഴക്ക്​ എന്നിവയുടെ വിലയാണ്​ കുത്തനെ ഉയരുന്നത്​​. ഇന്ധനവില വർധനയാണ്​ പച്ചക്കറികളുടെയും വില വർധിപ്പിക്കാൻ പ്രധാനകാരണം. പല സംസ്​ഥാനങ്ങളിലും കനത്ത മഴ ലഭിച്ചതും വേനൽ കാല വിളപ്പെടുപ്പിനെ പ്രതികൂലമായി ബാധിച്ചു. മിക്ക സംസ്​ഥാനങ്ങളിലും കഴിഞ്ഞ രണ്ടാഴ്ചയായി സവാള, തക്കാളി, പച്ചക്കറികൾ എന്നിവയുടെ വില കുതിച്ചുയർന്നു.

ഉത്തർപ്രദേശിൽ ഈ വർഷം പച്ചക്കറികളുടെ വിലയിൽ വലിയ കുതിച്ചുചാട്ടമില്ല. മികച്ച വിളവ്​ ലഭിച്ചതാണ്​ ഇതിനുകാരമെന്നാണ്​ വിലയിരുത്തൽ. 60 രൂപയായിരുന്ന തക്കാളിയുടെ വിലയിൽ 10 മുതൽ 15 രൂപ വരെ വർധനയുണ്ടായി. ഉള്ളിക്ക്​ 20 രൂപയും കൂടി. എന്നാൽ വെണ്ട, വഴുതനങ്ങ, കോളിഫ്ലവർ, മത്തങ്ങ തുടങ്ങിയവയുടെ വിലയിൽ വലിയ മാറ്റമില്ല.

പച്ചക്കറി വില ഇനിയു​ം ഉയരുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്ന്​ യു.പിയിലെ പച്ചക്കറി വ്യാപാരി പറയുന്നു. 'ഉത്സവ സീസണും ഇന്ധനവില വർധനയും പച്ചക്കറികളുടെ വില വർധിപ്പിക്കും. അടുത്ത കുറച്ചുദിവസങ്ങളിൽ വില ഇടിയുമെന്ന്​ പ്രതീക്ഷിക്കുന്നില്ല. ഉള്ളിക്ക്​ ഡിമാൻഡ്​ കൂടുതലാണ്​. എന്നാൽ കിട്ടാനില്ല. തക്കാളി വരുന്നത്​ സംസ്​ഥാനത്തിന്​ പുറത്തുനിന്നും' -ലഖ്​നോവിലെ പഴം-പച്ചക്കറി വ്യാപാരിയായ ഷഹൻവാസ്​ ഹു​ൈസ്സൻ പറയുന്നു.

ചില്ലറ വിപണികളിൽ മിക്ക പച്ചക്കറികൾക്കും 15 മുതൽ 25 ശതമാനം വരെ വില കൂടിയത്​ ജയ്​പൂരിലും ഉപഭോക്താക്കളെ വലക്കുന്നു. ഉരുളകിഴങ്ങിന്‍റെ വില മാത്രമാണ്​ നിലവിൽ ഉയരാത്തത്​. എല്ലാ വർഷവും ഉത്സവ സീസണിൽ പച്ചക്കറി വില കൂടുമെന്നും ദീപാവലി ആകു​േമ്പാൾ ഏറ്റവും ഉയർന്ന വിലയാകുമെന്നും വീട്ടമ്മമാർ പറയുന്നു. നേര​ത്തേ 600മുതൽ 800 രൂപക്ക്​ പച്ചക്കറി വാങ്ങിയിരുന്നു. ഇപ്പോൾ 1000 മുതൽ 1200 വരെയായി ഉയർന്നുവെന്ന്​ അവർ കൂട്ടിച്ചേർത്തു.

ബംഗാളിൽ ഉരുളക്കിഴങ്ങിന്​​ ഒരാഴ്ചക്കിടെ 10 രൂപ വർധിച്ചു. ഉള്ളിക്ക്​ 20 രൂപ അധികം നൽകണം. കൊൽക്കത്തയിൽ തക്കാളി ഒരു കിലോക്ക്​ 90 മുതൽ 93 രൂപ വരെയാണ്​ വില. വഴുതനക്ക്​ രണ്ടാഴ്ച മുമ്പ്​ 60 രൂപയായിരുന്നൂ ഇപ്പോൾ 100 രൂപയായി. സെപ്​റ്റംബർ -ഒക്​ടോബർ മാസത്തിൽ വില കുതിച്ചുയരുമെന്നും ശീതകാല വിളകൾ മാർക്കറ്റിലെത്തിയാൽ മാത്രമേ വില കുറയുവെന്നും വ്യാപാരികൾ പറയുന്നു.

പഞ്ചാബിലും ഹരിയാനയും മഴയാണ്​ വിളകൾക്ക്​ വില്ലനായത്​. ഉൽപ്പാദനം കുറഞ്ഞത്​ ഈ സംസ്​ഥാനങ്ങളിൽ വില ഉയരാൻ കാരണമായതായി വ്യാപാരികൾ പറയുന്നു. ഉള്ളി 35 രൂപയായിരുന്നത്​ കിലോക്ക്​ 50 രൂപയായി ഉയർന്നു. തക്കാളിയുടെ വില 40ൽനിന്ന്​ 80ലേക്ക്​ ഇരട്ടിയായി ഉയർന്നു. പയർ 120 രൂപയായി കിലോക്ക്​. ദിവസങ്ങൾക്ക്​ മുമ്പ്​ 80 രൂപയായിരുന്നു. കോളിഫ്ലവർ കിലോ 60 രൂപയിൽനിന്ന്​ 100 രൂപയായി ഉയർന്നതായും വ്യാപാരികൾ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vegetable priceprice hikedHeavy Rain
News Summary - High fuel rates, rain make vegetables prices go north across states
Next Story