Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightനിറം മങ്ങാതെ...

നിറം മങ്ങാതെ മഞ്ഞലോഹം; വില ഇനിയും ഉയരുമോ?

text_fields
bookmark_border
നിറം മങ്ങാതെ മഞ്ഞലോഹം; വില ഇനിയും ഉയരുമോ?
cancel

കോവിഡ്​ 19 വൈറസ്​ ബാധ രാജ്യങ്ങളുടെ സമ്പദ്​വ്യവസ്ഥയിൽ വലിയ ആഘാതമാണ്​ സൃഷ്​ടിച്ചത്​. വൈറസിനെ ചെറുക്കാൻ  ലോക്​ഡൗൺ നിയന്ത്രങ്ങൾ പ്രഖ്യാപിച്ചതോടെ സമ്പദ്​വ്യവസ്ഥകളെല്ലാം ഐ.സി.യുവിലായി​. ഇതി​​െൻറ ഫലമായി ഓഹരി വിപണികൾ സമാനതകളില്ലാത്ത തകർച്ചയാണ്​ നേരിട്ടത്​. നിഫ്​റ്റിയും ​സെൻസെക്​സും ചരിത്രത്തിലില്ലാത്ത നിലയിലേക്ക്​ കൂപ്പുകുത്തി. ഇതോടെ സുരക്ഷിതമായി പണം നിക്ഷേപിക്കാനുള്ള സാധ്യത ജനങ്ങൾ തേടി. എക്കാലത്തേയും പോലെ സ്വർണത്തിലേക്കാണ്​ അവ​ർ എത്തിയത്​.

ലോക്​ഡൗൺ കാലത്തും ഡിമാൻഡിൽ ഇടിവില്ലാതെ വില കുതിച്ചുയർന്ന ഏക ഉൽപന്നവും മഞ്ഞലോഹമായിരിക്കും.  കോവിഡ്​ വ്യാപനത്തി​​െൻറ ആദ്യ നാളുകളിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തി​​െൻറ വില 3740 രൂപ മാത്രമായിരുന്നു. ലോക്​ഡൗൺ പ്രഖ്യാപിച്ച്​ ആറ്​ ദിവസം കഴിഞ്ഞ്​ മാർച്ച്​ 31ന്​ സ്വർണ്ണ വില 4000 തൊട്ടു. പവന്​ 32,000 രൂപയായും വില വർധിച്ചു. ഏപ്രിൽ ഏഴിന്​ 4100 രൂപയായും 14ന്​ 4200 രൂപയായും സ്വർണ്ണ വില വർധിച്ചു. മെയ്​ 15ന്​ 4300 രൂപയായ സ്വർണ്ണ വില മെയ്​ 18ന്​ 4380 ആയി പുതിയ ചരിത്രം കുറിച്ചു. ഇതോടെ വിപണിയിൽ സ്വർണ്ണ വില പവന്​ 35000 പിന്നിടുന്നതിനും കാരണമായി. 

കോവിഡിനൊപ്പം യു.എസ്​-ചൈന വ്യാപാര യുദ്ധവും സ്വർണ്ണവില ഉയരുന്നതിനുള്ള കാരണമായി. കോവിഡ്​ 19 മാറ്റമില്ലാതെ തുടരുകയാണെങ്കിൽ വരും ദിവസങ്ങളിലും വില ഉയരാൻ തന്നെയാണ്​ സാധ്യത. ഇന്ത്യയിൽ നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ച സാ​മ്പത്തിക പാക്കേജ്​ സമ്പദ്​വ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തില്ലെന്ന വിലയിരുത്തലുകളുണ്ട്​. അങ്ങനെയെങ്കിൽ അത്​ ഓഹരി വിപണികളെ സമ്മർദത്തിലാക്കുകയും സ്വർണ്ണത്തിലേക്ക്​ കൂടുതൽ നിക്ഷേപമെത്താൻ ഇടയാക്കുമെന്നും റിപ്പോർട്ടുകളുണ്ട്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam newscovid 19Gold Rate
News Summary - Gold rate hike-Business news
Next Story