സ്വർണവിലയിലെ ഇടിവ് പണയം വെക്കുന്നവരെ കുടുക്കുമോ? മാർജിൻ മണിയും ലേല നടപടികളും ഒഴിവാക്കാൻ അറിയേണ്ടത്
text_fieldsസ്വർണത്തിന്‍റെ വില പ്രവചനാതീതമായാണ് കൂടുകയും കുറയുകയും ചെയ്യുന്നത്. വില വലിയ രീതിയിൽ കുറയുമ്പോൾ സ്വർണം പണയംവെച്ചവരെ അത് വലിയ രീതിയിൽ ബാധിക്കും. സ്വർണ വില കുത്തനെ കുറയുമ്പോൾ പണയംവെച്ച സ്വർണത്തിന്‍റെ മൂല്യം ഇടിയും ഇത് വായ്പയുടെ പരിധി തെര്റാൻ ഇടയാക്കും. അതുകൊണ്ടു തന്നെ ബാങ്കുകൽ അധിക തുകയോ സ്വർണമോ ആവശ്യപ്പെടാൻ സാധ്യതയുണ്ട്. അതിനാലാണ് സ്വർണപ്പണയക്കാർ ജാഗ്രത പാലിക്കണമെന്ന് പറയുന്നത്.
വിപണി വിലയിലെ വ്യത്യാസം പണയംവെച്ച സ്വർണത്തെയും ബാധിക്കുമെന്ന് സാരം. ആർ.ബി.ഐ മാനദണ്ഡങ്ങൾ പ്രകാരം പണയംവെക്കുന്ന സ്വർണത്തിന്‍റെ മൂല്യത്തിന്‍റെ ഒരു നിശ്ചിത ശതമാനം( 75%-85%) മാത്രമേ വായ്പയായി നൽകാൻ പാടുള്ളൂ. ഉയർന്ന വിലയുള്ള സമയത്ത് പരമാവധി തുകക്ക് സ്വർണം പണയംവെച്ച ഒരാളുടെ സ്വർണത്തിന്‍റെ വിപണി മൂല്യം പിന്നീട് കുറയുമ്പോൾ വായ്പാ തുക സ്വർണത്തിന്‍റെ പുതിയ മൂല്യത്തിന്‍റെ പരിധി കടക്കും.
ഈ പരിധി നിലനിർത്താൻ ബാങ്ക് വായ്പക്കാരനോട് മാർജിൻ മണി അധവാ അധിക തുക നൽകാനോ അല്ലെങ്കിൽ കൂടുതൽ സ്വർണം ഈടായിവെക്കാനോ പറയും. നിങ്ങൾ പലിശ കൃത്യമായി അടക്കുന്നുണ്ടെങ്കിൽ പോലും സ്വർണവില വലിയ തോതിൽ ഇടിയുകയും ബാങ്ക് ആവശ്യപ്പെടുന്ന തുകയോ സ്വർണമോ നൽകാതിരുന്നാൽ നഷ്ടം ഒഴിവാക്കാൻ ബാങ്ക് സ്വർണം ലേലം ചെയ്യുന്ന നടപടികളിലേക്ക് കടക്കും.
പഴയ വായ്പ പുതുക്കാൻ ചെല്ലുകയാണെങ്കിൽ നിലവിലെ വിപണിവില അനുസരിച്ചായിരിക്കും പുതുക്കി നൽകുക. ഇനി കുറഞ്ഞ പലിശയുള്ള ബാങ്കിലേക്ക് സ്വർണം മാര്റാൻ ശ്രമിച്ചാൽ പുതിയ വിലയനുസരിച്ച് കുറഞ്ഞ തുകയേ ലഭിക്കൂ എന്നതിനാൽ അതും പ്രയാസകരമാകും. ഇത്തരം സാഹചര്യങഅങൾ അവഗണിക്കാൻ പരമാവധി തുക വായ്പയായി എടുക്കാതിരിക്കുക. മാത്രമല്ല, ബാങ്കിന്‍റെ അറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കുകയും ചെയ്യുക. പലിശയും മുതലും കൃത്യമായി അവദി തീരുന്നതിന് മുമ്പ് അടച്ചുതീർക്കാൻ ശ്രദ്ധിക്കുക.

