33 വർഷങ്ങൾക്ക് മുൻപ് " നാടോടിക്കാറ്റ് " എന്ന സിനിമയിലെ " ഗഫൂർക്ക" യെ മലയാളികൾ മറക്കാൻ ഇടയില്ല. എന്നാൽ പുതിയ രൂപത്തിലും ഭാവത്തിലും വർഷങ്ങൾക്ക് ശേഷം മാസ്സ് എൻട്രിയുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം "ഗഫൂർക്കാ " .
ദുബായ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എമിറേറ്റ്സ് ഫസ്റ്റ് എന്ന കമ്പനിയുടെ പരസ്യചിത്രത്തിലാണ് "ഗഫൂർ "ക്കായുടെ രണ്ടാം വരവ് ." Gafoor Returns" എന്ന Tag ലൈനോട് കൂടി വന്ന പരസ്യം ഇപ്പോൾ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചിട്ടുള്ളത്.
യു.എ.ഇയിൽ വിസ സർവ്വീസും ബിസ്സിനസ്സ് ലൈസൻസും മറ്റുമായി വർഷങ്ങളുടെ വിശ്വസ്തതയുള്ള കമ്പനിയാണ് എമിറേറ്റ്സ് ഫസ്റ്റ് . മലയാളിയും കോഴിക്കോട്ടുകാരനുമായ ജമാദ് ഉസ്മാൻ ആണ് ഈ കമ്പനിയുടെ അമരക്കാരൻ. കോഴിക്കോട് ആസ്ഥാനമായ എൻ.ബി.എൻ ക്രിയേഷൻസ് ആണ് പരസ്യചിത്രം ഒരുക്കിയിരിക്കുന്നത്.
Latest Video: