Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Narendra Modi
cancel
Homechevron_rightBusinesschevron_rightപെട്രോൾ-ഡീസൽ വില...

പെട്രോൾ-ഡീസൽ വില അഞ്ചുമാസത്തിനിടെ വർധിപ്പിച്ചത്​ 43 തവണ, കുറച്ചത്​ നാലും

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ ഈ വർഷം മാത്രം പെട്രോൾ -ഡീസൽ വില ഉയർത്തിയത്​ 43 തവണ. കുറച്ചത്​ നാലുതവണയും.

രാജ്യത്തെ 135 ജില്ലകളിൽ പെട്രോൾ വില ലിറ്ററിന്​ റെക്കോർഡ്​ വർധനയായ നൂറിലെത്തിയിരുന്നു. രാജസ്​ഥാൻ, മഹാരാഷ്​ട്ര, മധ്യപ്രദേശ്​ എന്നീ സംസ്​ഥാനങ്ങളിലെ എല്ലാ നഗരങ്ങളിലും പെട്രോൾ വില സെഞ്ച്വറി കടക്കുകയും ചെയ്​തു. ഇൗ വർഷം മാത്രം പെട്രോൾ ലിറ്ററിന്​ 10.78 രൂപ കൂടി. ഡീസലിന്​ 11.51 രൂപയും.

ഡൽഹിയിൽ ഈ വർഷം ആദ്യം പെട്രോൾ ലിറ്ററിന്​ 84 രൂപയായിരുന്നു. എന്നാൽ അഞ്ചുമാസത്തിന്​ ശേഷം 12.5 രൂപ ഉയർന്ന്​ 96.5ലെത്തി. ജനുവരി ഒന്നിന്​ 74 രൂപയായിരുന്നു ഒരു ലിറ്റർ ഡീസലിന്‍റെ വില. അതിൽ 15.4 രൂപയാണ്​ കൂടിയതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

അന്താരാഷ്​ട്ര വിപണിയിൽ അസംസ്​കൃത എണ്ണവില ഉയരുന്നതിന്‍റെ ആനുപാതികമായാണ്​ ഇന്ത്യ​യിലെ വിലക്കയറ്റം എന്നാണ്​ എണ്ണക്കമ്പനികളുടെ വാദം.

ജനുവരിയിൽ 10 തവണയും ഫെബ്രുവരിയിൽ 16 തവണയും വില ഉയർത്തി. ഇതോടെ പെട്രോൾ വില ലിറ്ററിന്​ ജനുവരിയിൽ 2.59 രൂപയും ഫെബ്രുവരിയിൽ 4.87 രൂപയും കൂടി.

ഡീസലിന്​ ജനുവരി -ഫെബ്രുവരി മാസങ്ങളിൽ 2.61ഉം 4.99 രൂപയുമാണ്​ കൂടിയത്​. ആദ്യ രണ്ടുമാസങ്ങളിലും പെട്രോൾ-ഡീസൽ വില കുറച്ചിട്ടില്ല.

അഞ്ചുസംസ്​ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്​ നടന്ന സാഹചര്യത്തിൽ മാർച്ച്​, ഏപ്രിൽ മാസങ്ങളിൽ പെട്രോൾ-ഡീസൽ വിലയിൽ വർധന ഉണ്ടായിരുന്നില്ല. എന്നാൽ മാർച്ചിൽ മൂന്നുതവണയും ഏപ്രിലിൽ ഒരു തവണയും വില കുറക്കുകയും ചെയ്​തിരുന്നു.

മേയിൽ 16 തവണയാണ്​ പെട്രോൾ -ഡീസൽ വില വർധനവ്​. മേയിൽ പെട്രോളിന്​ മാത്രം 3.83 രൂപയും ഡീസലിന്​ 4.42 തവണയും വില വർധിച്ചു. ജൂൺ ഒന്നിനും പെട്രോൾ -ഡീസൽ വില വർധിപ്പിച്ചിരുന്നു. അഞ്ചുമാസത്തിനിടെയാണ്​ 43 തവണ ഇന്ധനവില ഉയർത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Petrol Pricediesel priceprice hiked
News Summary - Fuel prices in India 43 hikes, 4 cuts this year
Next Story