Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Petrol Pump
cancel
Homechevron_rightBusinesschevron_rightഇന്നും വില കൂട്ടി;...

ഇന്നും വില കൂട്ടി; പെട്രോൾ വിലയിൽ സെഞ്ച്വറിയടിക്കുന്ന ആദ്യ മെട്രോ നഗരമായി മുംബൈ

text_fields
bookmark_border

മുംബൈ: പെട്രോൾ വില ലിറ്ററിന്​ നൂറുരൂപ കടക്കുന്ന ആദ്യ മെട്രോ നഗരമായി രാജ്യത്തി​െൻറ സാമ്പത്തിക തലസ്​ഥാനമായ മുംബൈ. ​ശനിയാഴ്​ചയിലെ വില വർധനയിൽ മുംബൈയിൽ പെട്രോൾ ലിറ്ററിന്​ 100.19 രൂപയായി. ഡീസലിന്​ 92.17 രൂപയും. താനെയിലും നവി മുംബൈയിലും പെട്രോൾ വില 100.32 രൂപയായി. ഡീസലിന്​ 92.29 രൂപയുമാണ്​.

മഹാനഗരത്തിൽ പെട്രോളിന്​ 100 രൂപ കടന്നതോടെ സംസ്​ഥാനവും കേന്ദ്രവും എക്​സൈസ്​ നികുതിയും വാറ്റും ഒഴിവാക്കണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തി. നികുതി കുറക്കുന്നതോടെ ഉപഭോക്താക്കളുടെ ചുമലിലെ ചെറിയ ഭാരം ഒഴിവാകുമെന്നും അവർ പറയുന്നു.

അതേസമയം ഡീസൽ വില വർധന വിലക്കയറ്റത്തിന്​ കാരണമാകുമെന്ന കണക്കുകൂട്ടലിലാണ്​ വിദഗ്​ധർ. ഡീസൽ വില ഉയരുന്നതോടെ സാമ്പത്തികമേഖലയെ പ്രതികൂലമായി സ്വാധീനിക്കും. ഗതാഗത ചിലവിന്​ പുറമെ, പച്ചക്കറികൾ, ഫലവർഗങ്ങൾ, മറ്റു അവശ്യവസ്​തുക്കൾ തുടങ്ങിയവക്കും വില ഉയരും.

തിരുവനന്തപുരത്ത്​ പെട്രോളിന്​ 95.92 രൂപയും ഡീസലിന്​ 91.23 രൂപയുമാണ്​ വില. കൊച്ചിയിൽ ​പൊട്രോളിന്​ 95.04 രൂപയും ഡീസലിന്​ 89.46 രൂപയുമാണ്​ ഇന്നത്തെ വില.

ശനിയാഴ്​ച പെട്രോളിന്​ 26 പൈസയും ഡീസലിന്​ 30 ​പൈസയുമാണ്​ വർധിപ്പിച്ചത്​. ഒരു മാസത്തിനിടെ15ാം തവണയാണ്​ പെട്രോളിനും ഡീസലിനും വില ഉയർത്തുന്നത്​.

രാജസ്​ഥാൻ, മധ്യപ്രദേശ്​, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ നേരത്തേ തന്നെ പെട്രോൾ വില 100 തൊട്ടിരുന്നു. വാറ്റ്​ നികുതിയിലെ വ്യത്യാസമാണ്​ പല സംസ്​ഥാനങ്ങളിലും പെ​ട്രോൾ, ഡീസൽ വില വ്യത്യാസമാകാൻ കാരണം. രാജസ്​ഥാനിലാണ്​ ഏറ്റവും കൂടുതൽ വാറ്റ്​ ഇൗടാക്കുന്നത്​. മധ്യപ്രദേശും മഹാരാഷ്​ട്രയുമാണ്​ തൊട്ടടുത്ത്​.

അന്താരാഷ്​ട്ര വിപണിയിലെ കഴിഞ്ഞ 15ദിവസത്തെ ശരാശരി ഇന്ധനവിലയും വിദേശനാണ്യ വിനിമയ നിരക്കും അടിസ്​ഥാനമാക്കിയാണ്​ രാജ്യത്ത്​ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നതെന്നാണ്​ എണ്ണകമ്പനികളുടെ വാദം. എന്നാൽ, അഞ്ചു സംസ്​ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ്​ കഴിയുന്നതുവരെ ഇന്ധനവിലയിൽ മാറ്റമില്ലാതെ തുടർന്നത്​ കേന്ദ്രസർക്കാറും എണ്ണക്കമ്പനികളും തമ്മിലുള്ള ബന്ധത്തിൽ സംശയം ഉയർത്തുന്നുണ്ട്​. അതേസമയം, എണ്ണവില വർധനക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം വ്യാപകമാകുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fuel pricepetrol pricediesel priceprice hiked
News Summary - Fuel Price Hike petrol price crosses rs 100 mark in mumbai
Next Story