Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightശ്രദ്ധിക്കുക... ഏപ്രിൽ...

ശ്രദ്ധിക്കുക... ഏപ്രിൽ ഒന്ന്​ മുതൽ നിങ്ങളുടെ ഈ പണമിടപാടുകൾ തടസപ്പെ​േട്ടക്കാം

text_fields
bookmark_border
ശ്രദ്ധിക്കുക... ഏപ്രിൽ ഒന്ന്​ മുതൽ നിങ്ങളുടെ ഈ പണമിടപാടുകൾ തടസപ്പെ​േട്ടക്കാം
cancel

ഏപ്രിൽ ഒന്ന്​ മുതൽ ഓ​ട്ടോമാറ്റിക്കായുള്ള ബിൽ പേയ്​മെന്‍റുകൾക്കും വിവിധ സബ്​സ്​ക്രിപ്​ഷൻ പുതുക്കലിനും തടസം നേരി​േട്ടക്കാമെന്ന്​ റിപ്പോർട്ട്​. ഇത്തരം ഇടപാടുകൾക്ക്​ മുമ്പ്​ ഉപഭോക്​താക്കളുടെ അനുമതി നിർബന്ധമായും വാങ്ങണമെന്ന ആർ.ബി.ഐ ചട്ടം നിലവിൽ വരു​ന്നതാണ്​ പ്രശ്​നം. പല ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പുതിയ ചട്ടം നടപ്പിലാക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ്​.

നെറ്റ്​ഫ്ലിക്​സ്​, ആമസോൺ പ്രൈം, ടെലികോം സേവനദാതാക്കൾ, മ്യൂച്ചൽഫണ്ട്​ കമ്പനികളുടെ ഇടപാടുകൾ എന്നിവയെല്ലാം തടസ​പ്പെ​േട്ടക്കാം. നിലവിൽ ഇത്തരം ഇടപാടുകൾ​ നടത്തുന്നവർ ഒരു തവണ അനുമതി നൽകിയാൽ നിശ്​ചിത തുക കൃത്യമായ ഇടവേളകളിൽ അക്കൗണ്ടിൽ നിന്ന്​ ഓ​ട്ടോ ഡെബിറ്റായി പോകും. ഇനി ഇത്തരം രീതി നടക്കില്ല. ഓരോ തവണ ഇടപാട്​ നടത്തു​േമ്പാഴും ഉപഭോക്​താവിന്‍റെ അനുമതി തേടണം. ഇതിന്​ ബാങ്കുകൾ അനുകൂലമല്ലെന്നാണ്​ ഇക്കണോമിക്​സ്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്യുന്നത്​.

5000 രൂപക്ക്​ മുകളിലുള്ള ഇടപാടുകൾക്കാണ്​ തീരുമാനം ബാധകമാവുക. പണം അക്കൗണ്ടിൽ നിന്ന്​ ഡെബിറ്റാകുന്നതിന്​ അഞ്ച്​ ​ദിവസം മുമ്പ്​ ഉപഭോക്​താവിന്​ അറിയിപ്പ്​ നൽകണം. എന്നാൽ, ഏപ്രിൽ ഒന്നിന്​ നടക്കേണ്ട ഇടപാടുകൾ സംബന്ധിച്ച്​ ബാങ്കുകൾ ഇതുവരെ ഉപഭോക്​താക്കൾക്ക്​ അറിയിപ്പ്​ നൽകിയിട്ടില്ല.

എച്ച്​.ഡി.എഫ്​.സി ബാങ്ക്​, ആക്​സിസ്​ ബാങ്ക്​, എസ്​.ബി.ഐ, അമേരിക്കൻ എക്​സ്​പ്രസ്​, മാസ്റ്റർകാർഡ്​ തുടങ്ങിയ കമ്പനികളെല്ലാം ഇത്തരത്തിൽ ഇടപാടുകൾ നടത്തുന്നതിന്‍റെ പ്രായോഗിക ബുദ്ധിമുട്ട്​ മറ്റ്​ കമ്പനികളെ അറിയിച്ചിട്ടുണ്ട്​. ഇത്​ നടപ്പിൽ വരുത്തുന്നതിനുള്ള അവസാന തീയതി നീട്ടണമെന്ന ഇന്ത്യൻ ബാങ്ക്​ അസോസിയേഷന്‍റെ അഭ്യർഥന ആർ.ബി.ഐ അംഗീകരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bankingPayments
News Summary - Your auto-debit payments for bills, subscriptions may fail from April 1. Here’s why
Next Story