Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റഷ്യയും യുക്രെയ്നും വൻ സാമ്പത്തിക തകർച്ചയെ അഭിമുഖീകരിക്കുമെന്ന് ലോകബാങ്ക്
text_fieldsbookmark_border
Listen to this Article
വാഷിങ്ടൺ: റഷ്യൻ, യുക്രെയ്ൻ സമ്പദ്‍വ്യവസ്ഥകൾ വൻ സാമ്പത്തിക തകർച്ചയെ അഭിമുഖീകരിക്കുമെന്ന് ലോകബാങ്ക്. റഷ്യൻ അധിനിവേശം മൂലം യുക്രെയ്ൻ സമ്പദ്‍വ്യവസ്ഥയിൽ 45.1 ശതമാനം ഇടിവുണ്ടാവുമെന്നാണ് ലോകബാങ്ക് പ്രവചനം. യുദ്ധം റഷ്യൻ സമ്പദ്‍വ്യവസ്ഥക്കും തിരിച്ചടിയുണ്ടാക്കും. റഷ്യൻ സമ്പദ്‍വ്യവസ്ഥയിൽ 11.2 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് പ്രവചിക്കുന്നത്.
യുറോപ്പിലേയും മധ്യ ഏഷ്യയുടേയും പല രാജ്യങ്ങളുടേയും വ്യാവസായിക ഉൽപാദനത്തിലും ഇടിവുണ്ടാകും. യുറോപ്പിലേയും പശ്ചിമേഷ്യൻ രാജ്യങ്ങളുടേയും ജി.ഡി.പിയിൽ 4.1 ശതമാനത്തിന്റെ വരെ കുറവുണ്ടാകാമെന്നും ലോകബാങ്ക് പ്രവചിക്കുന്നു.
റഷ്യയേയും യുക്രെയ്നേയും കൂടാതെ ബെലാറസ്, കിർക്കിസ്താൻ, മാൾഡോവ, താജിക്കിസ്താൻ തുടങ്ങിയ രാജ്യങ്ങളുടേയും സമ്പദ്‍വ്യവസ്ഥകളും മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് പ്രവചനമുണ്ട്.
Next Story

