Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightഎസ്.ബി.ഐ ക്ലർക്കുമാരെ...

എസ്.ബി.ഐ ക്ലർക്കുമാരെ പിൻവലിക്കൽ: കൂടുതൽ ബാധിക്കുന്നത് ഗ്രാമീണ മേഖലയെ

text_fields
bookmark_border
എസ്.ബി.ഐ ക്ലർക്കുമാരെ പിൻവലിക്കൽ: കൂടുതൽ ബാധിക്കുന്നത് ഗ്രാമീണ മേഖലയെ
cancel

മലപ്പുറം/ തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) കേരള സർക്കിളിലെ നിവിധ ബ്രാഞ്ചുകളിൽനിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിൻവലിച്ചത് കൂടുതൽ ബാധിക്കുന്നത് ഗ്രാമീണ മേഖലയെ. വിവിധ ശാഖകളിൽനിന്നായി 1294 ക്ലറിക്കൽ ജീവനക്കാരെയാണ് മാർക്കറ്റിങ് മേഖലയിലേക്ക് (മൾട്ടി പ്രോഡക്ട് സെയിൽസ് ഫോഴ്സ്) മാറ്റി വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് ഇത് 900 ആയി കുറച്ചെങ്കിലും ശാഖകളുടെ പ്രവർത്തനത്തെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്.

ഗ്രാമങ്ങളിൽ നിലവിൽ തന്നെ വളരെ കുറച്ചുപേർ മാത്രമാണ് ജോലി ചെയ്യുന്നത്. ഇവരെ പിൻവലിച്ചതോടെ മറ്റുളളവരുടെ ജോലിഭാരം വർധിക്കുകയും ഇടപാടുകാർക്ക് സേവനം കൃത്യമായി ലഭ്യമാകാതിരിക്കുകയും ചെയ്തിട്ടുണ്ട്. കൃത്യസമയത്ത് സേവനം ലഭിക്കാതെ വരുമ്പോൾ ഉപഭോക്താക്കൾ മറ്റ് ബാങ്കുകളെ സമീപിക്കുമെന്ന ആശങ്കയും ജീവനക്കാർക്കിടയിലുണ്ട്. ഏറ്റവും കൂടുതൽ സ്വകാര്യ ബാങ്കുകളുള്ള സംസ്ഥാനമാണ് കേരളം. പുതിയ തീരുമാനത്തോടെ ഉപഭോക്താക്കൾ ബാങ്കുകളെ സമീപിക്കുന്നതിന് പകരം ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കുമെന്നാണ് മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ.

ക്ലറിക്കൽ ജീവനക്കാരെ മുന്നറിയിപ്പ് പോലുമില്ലാതെ ഒറ്റയടിക്ക് മാർക്കറ്റിങ് (മൾട്ടി പ്രോഡക്ട് സെയിൽസ് ഫോഴ്സ് -എം.പി.എസ്.എഫ്) ജോലികൾക്കായി പിൻവലിച്ചതും അതിനെതിരെ ജീവനക്കാർ നടത്തുന്ന പ്രക്ഷോഭവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സർക്കിളിൽ സാഹചര്യങ്ങൾ അങ്ങേയറ്റം മോശമാക്കിയിരിക്കുകയാണെന്ന് ഓഫിസർ സംഘടന പറഞ്ഞു. പലയിടത്തും ജീവനക്കാരും ഓഫിസർമാരും ശത്രുക്കളെപ്പോലെ രണ്ടു തട്ടിൽ ആയിരിക്കുകയാണ്. സാധാരണ നില പുനഃസ്ഥാപിക്കാൻ എത്രയുംവേഗം ഇടപെടൽ ഉണ്ടാകണമെന്നും ഈ ഭാരവുമായി മുന്നോട്ടുപോകാനാകില്ലെന്നും കാണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫിസേഴ്സ് അസോസിയേഷൻ ചീഫ് ജനറൽ മാനേജർക്ക് കത്ത് നൽകി. എം.പി.എസ്.എഫിനെ ആദ്യം സ്വാഗതംചെയ്ത സംഘടനയാണ് ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നത്. ആവശ്യത്തിന് ആളില്ലാത്തതിനാൽ അക്കൗണ്ട് തുറക്കൽ, ചെക്ക് ക്ലിയറിങ്, കെ.വൈ.എസ് പുതുക്കൽ, എ.ടി.എം കാർഡിനുള്ള അപേക്ഷ പരിശോധിക്കൽ തുടങ്ങി ഏതാണ്ടെല്ലാ ജോലികളും കെട്ടിക്കിടപ്പാണ്.

എ​സ്.​ബി.​ഐ ചെ​യ​ർ​മാ​ൻ സ്ഥി​തി വി​ല​യി​രു​ത്തി

തൃ​ശൂ​ർ: എ​സ്.​ബി.​ഐ​യു​ടെ ഇ​ൻ​ഷു​റ​ൻ​സ്​ പോ​ലു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ കേ​ര​ള സ​ർ​ക്കി​ളി​ൽ രൂ​പ​വ​ത്​​ക​രി​ച്ച എം.​പി.​എ​സ്.​എ​ഫി​ലേ​ക്ക്​​ (മ​ൾ​ട്ടി പ്രോ​ഡ​ക്ട്​ സെ​യി​ൽ​സ്​ ഫോ​ഴ്​​സ്) ശാ​ഖ​ക​ളി​ൽ​നി​ന്ന്​ 1294 ക്ല​ർ​ക്കു​മാ​രെ ഒ​റ്റ​യ​ടി​ക്ക്​ പി​ൻ​വ​ലി​ച്ച​തു​വ​ഴി ​കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യ പ്ര​ത്യേ​ക സ്ഥി​തി​വി​ശേ​ഷം ബാ​ങ്ക്​ ചെ​യ​ർ​മാ​ൻ ദി​നേ​ശ്​ കു​മാ​ർ ഖ​ര വി​ല​യി​രു​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള​ത്തി​ൽ എ​ത്തി​യ അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​രം ലോ​ക്ക​ൽ ഹെ​ഡ്​ ഓ​ഫി​സി​ൽ ചീ​ഫ്​ ജ​ന​റ​ൽ മാ​നേ​ജ​റു​മാ​യി ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്ത​താ​യാ​ണ്​ വി​വ​രം. അ​തി​ന്​ തൊ​ട്ടു​മു​മ്പ്​ ബാ​ങ്ക്​ എം.​ഡി​യും കേ​ര​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു. ശാ​ഖ​ക​ളി​ൽ ജീ​വ​ന​ക്കാ​ർ ഒ​റ്റ​യ​ടി​ക്ക്​ കു​റ​ഞ്ഞ​തും അ​തോ​ടെ സേ​വ​ന​ങ്ങ​ൾ ത​ട​സ്സ​പ്പെ​ട്ട​തും ബാ​ങ്കി​ന്‍റെ ബി​സി​ന​സി​ൽ ദി​വ​സ​ങ്ങ​ൾ​ക്ക​കം വ​ലി​യ ഇ​ടി​ച്ചി​ലി​ന്​ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. റേ​റ്റി​ങ്ങും താ​​ഴ്ന്നു. ഈ ​നി​ല തു​ട​ർ​ന്നാ​ൽ സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ബാ​ങ്ക്, പ്ര​ത്യേ​കി​ച്ച്​ കേ​ര​ള സ​ർ​ക്കി​ൾ വ​ൻ പ്ര​തി​സ​ന്ധി നേ​രി​ടും.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​പ്പോ​ൾ എം.​പി.​എ​സ്.​എ​ഫ്​ ന​ട​പ്പാ​ക്കി​യ രീ​തി ബാ​ങ്കി​ന്​ വൈ​കാ​തെ പി​ൻ​വ​ലി​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ ഓ​ഫി​സ​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സം​ഘ​ട​ന നേ​താ​ക്ക​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbi
News Summary - Withdrawal of SBI clerks: Rural sector will be hit the hardest
Next Story