പണപ്പെരുപ്പത്തിൽ നേരിയ കുറവ്; ഇന്ധനവില വർധനവ് ഇപ്പോഴും തിരിച്ചടി
text_fieldsന്യൂഡൽഹി: രാജ്യത്തെ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിൽ നേരിയ കുറവ്. 12.07 ശതമാനമാണ് മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം. 12.94 ശതമാനമായിരുന്നു മേയിലെ പണപ്പെരുപ്പം. എന്നാൽ, ഏപ്രിൽ മാസത്തിലെ 10.49 ശതമാനമെന്ന നിലയിലേക്ക് പണപ്പെരുപ്പം താഴ്ന്നിട്ടില്ല.
ഇന്ധനില വർധന തന്നെയാണ് പണപ്പെരുപ്പത്തെ സ്വാധീനിക്കുന്ന പ്രധാനഘടകം.പ്രാഥമിക ലോഹങ്ങൾ, ഭക്ഷ്യവസ്തുക്കൾ, രാസവസ്തുക്കൾ എന്നിവയുടെ വിലയും വർധിച്ചു. ഇതാണ് ഏപ്രിൽ മാസത്തേക്കാളും മറ്റ് രണ്ട് മാസങ്ങളിലും പണപ്പെരുപ്പം ഉയരാൻ കാരണം.
റീടെയിൽ പണപ്പെരുപ്പവും കഴിഞ്ഞയാഴ്ച ഉയർന്നിരുന്നു. ജൂണിൽ 6.26 ശതമാനമാണ് റീടെയിൽ പണപ്പെരുപ്പം. ആറ് ശതമാനത്തിൽ പണപ്പെരുപ്പം നിൽക്കുമെന്നായിരുന്നു ആർ.ബി.ഐ പ്രവചനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

