Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightഎ​ന്താ​ണ് ബ​ഹ്റൈ​നി​ലെ...

എ​ന്താ​ണ് ബ​ഹ്റൈ​നി​ലെ സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ്

text_fields
bookmark_border
എ​ന്താ​ണ് ബ​ഹ്റൈ​നി​ലെ സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ്
cancel

? സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ് എ​ന്നാ​ൽ എ​ന്താ​ണ്. അ​തി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണ്. അ​ത് തൊ​ഴി​ൽ ക​ഴി​ഞ്ഞു​പോ​കു​മ്പോ​ൾ ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​മാ​ണോ ?

ഇ​വി​ടെ തൊ​ഴി​ൽ സം​ബ​ന്ധ​മാ​യി എ​ത്തു​ന്ന എ​ല്ലാ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്കും നി​ർ​ബ​ന്ധ​മാ​യി ല​ഭി​ക്കു​ന്ന സം​ര​ക്ഷ​ണ​മാ​ണ് സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ്. ര​ണ്ട് വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള ഇ​ൻ​ഷു​റ​ൻ​സ് സം​ര​ക്ഷ​ണ​മാ​ണ് വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത്. അ​ത് തൊ​ഴി​ൽ സ​മ​യ​ത്ത് തൊ​ഴി​ലി​ട​ത്ത് വെ​ച്ചു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന പ​രി​ക്കു​ക​ൾ, സ്ഥി​ര​മാ​യ അം​ഗ​വൈ​ക​ല്യം, മ​ര​ണം എ​ന്നി​വ​യാ​ണ് ഈ ​ഇ​ൻ​ഷു​റ​ൻ​സി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ൽ​വ​രു​ന്ന​ത്. താ​മ​സ​സ്ഥ​ല​ത്ത് നി​ന്നും തൊ​ഴി​ൽ സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലോ തൊ​ഴി​ൽ സ്ഥ​ല​ത്തു​നി​ന്ന് താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലോ വെ​ച്ചു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്നും ഉ​ണ്ടാ​കു​ന്ന പ​രി​ക്കു​ക​ളും ഇ​തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ൽ വ​രും. പ​രി​ക്ക് പ​റ്റി​യാ​ൽ അ​തി​നു​ള്ള ചി​കി​ത്സ​യും ല​ഭി​ക്കും. തൊ​ഴി​ലി​ന് പോ​കാ​ൻ സാ​ധി​ക്കാ​തെ വ​ന്നാ​ൽ ആ ​സ​മ​യ​ത്ത് മു​ഴു​വ​ൻ ശ​മ്പ​ള​വും ല​ഭി​ക്കും. അം​ഗ​വൈ​ക​ല്യ​മോ മ​ര​ണ​മോ സം​ഭ​വി​ച്ചാ​ൽ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കും. ന​ഷ്ട​പ​രി​ഹാ​രം ക​ണ​ക്കാ​ക്കു​ന്ന​ത് അ​വ​ര​വ​രു​ടെ ശ​മ്പ​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്.

തൊ​ഴി​ലി​ല്ലാ​യ്മ ആ​നു​കൂ​ല്യം

ര​ണ്ടാ​മ​ത് വി​ദേ​ശി​യു​ടെ തൊ​ഴി​ലി​ല്ലാ​യ്മ​യു​ടേ​താ​ണ്. അ​താ​യ​ത് ഏ​തെ​ങ്കി​ലും കാ​ര​ണം​കൊ​ണ്ട് തൊ​ഴി​ൽ ഇ​ല്ലാ​തെ വ​ന്നാ​ൽ ആ ​സ​മ​യ​ത്ത് ഈ ​ഇ​ൻ​ഷു​റ​ൻ​സ് പ്ര​കാ​രം ശ​മ്പ​ളം ല​ഭി​ക്കും. ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ പ​ല​ന​ട​പ​ടി​ക​ളും പാ​ലി​ക്കേ​ണ്ട​തു​ണ്ട്. അ​തു​കൊ​ണ്ട് നി​യ​മ​പ​ര​മാ​യി ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ടെ​ങ്കി​ലും സാ​ധാ​ര​ണ രീ​തി​യി​ൽ ഇ​ത് വി​ദേ​ശ തൊ​ഴി​ലാ​ളി​ക്ക് ല​ഭി​ക്കാ​റി​ല്ല. എ​ല്ലാ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ​യും ഇ​വി​ടെ വ​രു​മ്പോ​ൾ മു​ത​ൽ ത​ന്നെ സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സി​ൽ ചേ​ർ​ക്കും. ഇ​ത് എ​ൽ.​എം.​ആ​ർ.​എ​യാ​ണ് ചെ​യ്യു​ന്ന​ത്. തൊ​ഴി​ൽ ക​രാ​റി​ൽ പ​റ​യു​ന്ന ശ​മ്പ​ള​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​സം​തോ​റും ഓ​രോ തൊ​ഴി​ലാ​ളി​യു​ടെ​യും വി​ഹി​തം തൊ​ഴി​ലു​ട​മ​യാ​ണ് അ​ട​ക്കേ​ണ്ട​ത്. നി​ല​വി​ൽ നാ​ല് ശ​ത​മാ​നം ന​ൽ​ക​ണം. ഇ​തി​ൽ 3 ശ​ത​മാ​നം തൊ​ഴി​ലു​ട​മ​യും 1 ശ​ത​മാ​നം തൊ​ഴി​ലാ​ളി​യു​മാ​ണ് ന​ൽ​കേ​ണ്ട​ത്. ഇ​ത് തൊ​ഴി​ലു​ട​മ ശ​മ്പ​ള​ത്തി​ൽ​നി​ന്നും പി​ടി​ക്കും. 3 ശ​ത​മാ​നം തൊ​ഴി​ലി​നി‍ട​യി​ലു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്കു​ള്ള വി​ഹി​ത​വും ഒ​രു ശ​ത​മാ​നം തൊ​ഴി​ലി​ല്ലാ​യ്മ​ക്കു​ള്ള വി​ഹി​ത​വു​മാ​ണ്.

പ​രി​ക്ക് പ​റ്റി​യാ​ൽ

തൊ​ഴി​ലാ​ളി​ക്ക് അ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്കു​പ​റ്റി​യാ​ൽ 24 മ​ണി​ക്കൂ​റി​ന​കം അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സി​ലും തൊ​ഴി​ലാ​ളി​യോ തൊ​ഴി​ലു​ട​മ​യോ വി​വ​രം അ​റി​യി​ക്ക​ണം. വി​വ​രം അ​റി​യി​ക്കേ​ണ്ട​ത് സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സി​ന്‍റെ നി​ശ്ചി​ത ഫോ​റ​ത്തി​ലാ​ണ്. അ​പ​ക​ടം ന​ട​ന്നി​ട്ട് തൊ​ഴി​ലാ​ളി​ക്ക് സാ​ര​മാ​യ പ​രി​ക്കൊ​ന്നും സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ലും അ​പ​ക​ടം ന​ട​ന്ന വി​വ​രം തൊ​ഴി​ലു​ട​മ​യെ അ​റി​യി​ക്ക​ണം. ഇ​ത് ഭാ​വി​യി​ൽ മ​റ്റെ​ന്തെ​ങ്കി​ലും പ്ര​യാ​സം ഈ ​അ​പ​ക​ടം മൂ​ലം സം​ഭ​വി​ച്ചാ​ൽ അ​പ്പോ​ൾ ഇ​ൻ​ഷു​റ​ൻ​സി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ൻ സ​ഹാ​യി​ക്കും.

തൊ​ഴി​ലാ​ളി സ്വ​യം പ​രി​ക്കു​വ​രു​ത്തു​ക​യോ സ്വ​ന്തം അ​ശ്ര​ദ്ധ​കൊ​ണ്ട് അ​പ​ക​ട​ത്തി​ൽ പ​രി​ക്ക് സം​ഭ​വി​ക്കു​ക​യോ പ​രി​ക്ക് ഉ​ണ്ടാ​യി​ട്ട് അ​ത് ശ്ര​ദ്ധി​ക്കാ​തി​രി​ക്കു​ക​യോ ചി​കി​ത്സ നി​ർ​ദേ​ശം പാ​ലി​ക്കാ​തി​രി​ക്കു​ക​യോ പ​രി​ക്ക് കാ​ര​ണം ശാ​രീ​രി​ക സ്ഥി​തി​ക്ക് പ​റ്റാ​ത്ത തൊ​ഴി​ൽ ചെ​യ്യു​ക​യോ ചെ​യ്താ​ൽ സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsSocial insuranceunemplymentgulf news malayalam
News Summary - What is social insurance in Bahrain?
Next Story