ട്രംപിന്റെ താരിഫ് യുദ്ധം ഇന്ത്യയിൽ വലിയ സ്വാധീനം ചെലുത്തില്ലെന്ന് വിലയിരുത്തൽ
text_fieldsന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധിക തീരുവ ഇന്ത്യയിൽ വലിയ സ്വാധീനം ചെലുത്തില്ലെന്ന് വിലയിരുത്തൽ. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ കുറച്ച് സ്വാധീനം മാത്രമേ തീരുവ മൂലമുണ്ടാവുവെന്നാണ് എസ്&പി ഗ്ലോബൽ റേറ്റിങ് അറിയിക്കുന്നത്. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ ആഭ്യന്തര മേഖലയെയാണ് കൂടുതലായി ആശ്രയിക്കുന്നതെന്നും കയറ്റുമതിക്ക് ഇതിൽ വലിയ പങ്കില്ലെന്നും എസ്&പി വ്യക്തമാക്കി.
ഇന്ത്യൻ ജി.ഡി.പി 6.7 ശതമാനം മുതൽ 6.8 ശതമാനം നിരക്കിൽ വളരുമെന്നും എസ്&പി ഗ്ലോബലിന്റെ പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം, ഇന്ത്യയിൽ ഈ സാമ്പത്തിക വർഷം വളർച്ച കുറയുമെന്നാണ് മറ്റ് ഏജൻസികളുടെ പ്രവചനങ്ങൾ.
നിലവിൽ എസ്&പി ഗ്ലോബൽ റേറ്റിങ് ഗ്രേഡ് ഇന്ത്യക്ക് ബി.ബി.ബി റേറ്റിങ്ങാണ് നൽകിയിരിക്കുന്നത്. ഏറ്റവും മോശം നിക്ഷേപ ഗ്രേഡാണ് നിലവിൽ ഇന്ത്യക്ക് എസ്& ഗ്ലോബൽ നൽകിയിരിക്കുന്നത്. നേരത്തെ ഇന്ത്യയുടെ റേറ്റിങ് പോസ്റ്റീവിൽ നിന്നും സ്റ്റേബിളിലേക്ക് എസ്&പി മെയിൽ മാറ്റിയിരുന്നു.
യു.എസിലേക്കുള്ള എല്ലാ ഉരുക്ക്, അലുമിനിയം ഇറക്കുമതിക്കും 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ യു.എസിന് മേൽ തീരുവ ചുമത്തിയ രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുമെന്നാണ് ട്രംപ് അറിയിച്ചിരുന്നത്. വൈകാതെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.