ഇന്‍റർനെറ്റ് ഇല്ലെങ്കിലും വിഷമിക്കേണ്ട; ഓഫ്‌ലൈനിലും യു.പി.ഐ പേമെന്‍റുകൾ ചെയ്യാൻ സംവിധാനം വരുന്നു
text_fieldsയു.പി.ഐ രാജ്യത്തെ പ്രധാനപ്പെട്ട യു.പി.ഐ പേമെന്‍റ് പ്ലാറ്റ്ഫോമായി മാറിയിട്ട് വർഷങ്ങളായി. എന്നാൽ ഇന്‍റർനെറ്റ് ഇല്ലാത്ത സാഹചര്യങ്ങളിൽ പേമെന്‍റ് തടസപ്പെടുന്നത് പലപ്പോഴും ഉപയോക്താക്കൾക്ക് പണിയാകാറുണ്ട്. ഇതിന് പരിഹാരമായി ഉപയോക്താവിന്‍റെ ഫോണിലോ വ്യാപാരിയുടെ പോയിന്‍റ് ഓഫ് സെയിൽ (PoS) ടെർമിനലിലോ ഇന്‍റർനെറ്റ് കണക്റ്റിവിറ്റി ഇല്ലെങ്കിലും പേയ്‌മെന്‍റുകൾ സാധ്യമാക്കുന്ന പുതിയ യു.പി.ഐ സംവിധാനം വരുന്നു.
ടാപ്പ് ആൻഡ് പേ സൗകര്യം
ഫോണിലും പി.ഒ.എസ് ടെർമിനലിലും നിയർ-ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC) സാങ്കേതികവിദ്യ ഉണ്ടെങ്കിൽ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് പോലെ വ്യാപാരിയുടെ പി.ഒ.എസ് മെഷീനിൽ ഫോൺ ടാപ്പ് ചെയ്ത് പണം നൽകാൻ ഈ പുതിയ ഫീച്ചറിലൂടെ സാധിക്കും. നാഷണൽ പേമെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഈ വർഷം പി.ഒ.എസ് ഉപകരണങ്ങൾക്ക് സർട്ടിഫിക്കേഷൻ നൽകുമെന്നാണ് റിപ്പോർട്ട്.
നിലവിലെ ഓഫ്‌ലൈൻ യു.പി.ഐ (UPI LITE X)
2023ൽ അവതരിപ്പിച്ച 'യു.പി.ഐ ലൈറ്റ് എക്സ്' (UPI LITE X) വഴി നിലവിൽ ഓഫ്‌ലൈൻ ഇടപാടുകൾ സാധ്യമാണ്. ഇതിൽ പണം അയക്കുന്നയാൾക്കോ സ്വീകരിക്കുന്നയാൾക്കോ സജീവമായ നെറ്റ്‌വർക്ക് കണക്ഷൻ ആവശ്യമില്ല. നിലവിൽ ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമായ ഈ സംവിധാനം വഴി 500 രൂപ വരെയുള്ള ഇടപാടുകൾ നടത്താം.
പുതിയ ഫീച്ചർ വഴി പി.ഒ.എസ് ടെർമിനലുകൾ ഉപയോഗിച്ച് 2,000 രൂപ വരെ ഓഫ്‌ലൈനായി പണം നൽകാം. ഇന്‍റർനെറ്റ് ഇല്ലാത്ത സമയത്ത് ടെർമിനൽ ഇടപാട് വിവരങ്ങൾ ശേഖരിക്കുകയും, പിന്നീട് നെറ്റ്‌വർക്ക് ലഭ്യമാകുമ്പോൾ വെരിഫിക്കേഷനായി അയക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

