Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിർമലമായി തേച്ചു; എയിംസ് എവിടെ? പ്രതിഷേധിച്ച് കേരള എം.പിമാർ

text_fields
bookmark_border
സംസ്ഥാനം ഏറെ നാളായി ആവശ്യം ഉയർത്തുന്ന എയിംസും അതിവേഗ റെയിൽപാതയും ബജറ്റ് പ്രഖ്യാപനത്തിലുണ്ടായില്ല
Nirmala Sitharaman
cancel
camera_alt

നിർമല സീതാരാമൻ

Listen to this Article

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വലിയ പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയർപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ മാത്രം. സംസ്ഥാനം ഏറെ നാളായി ആവശ്യം ഉയർത്തുന്ന എയിംസും അതിവേഗ റെയിൽപാതയും ബജറ്റ് പ്രഖ്യാപനത്തിലുണ്ടായില്ല. പേരിന് ലഭിച്ചത്, കടൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലും കർണാടകത്തിലും കടലാമകൾക്കായി പ്രത്യേക പരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കൽ, കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളെ പരസ്പരം ബന്ധിപ്പിച്ച് അപൂർവ ധാതു ഇടനാഴി എന്നിവ മാത്രം.

ധനമന്ത്രി ബജറ്റ് പ്രസംഗം അവസാനിപ്പിച്ച് ഇരുന്നതിനു പിന്നാലെ സംസ്ഥാനത്തിന് ഒന്നും പ്രഖ്യാപിക്കത്തതിൽ കേരള എം.പിമാർ എഴുന്നേറ്റ് ബഹളം വെച്ചു. കേരളത്തിന്റെ എയിംസ് എവിടെ എന്ന് ചോദിച്ചായിരുന്നു ബഹളം. നാളികേര ഉൽപാദനം വർധിപ്പിക്കുന്നതിനായി ഉൽപാദനം കുറഞ്ഞ തെങ്ങുകൾ മാറ്റി പുതിയത് നടാൻ പ്രോത്സാഹനം, 2030 ഓടെ കശുവണ്ടി, കൊക്കോ എന്നിവയുടെ പ്രീമിയം ഉൽപന്നങ്ങളുടെ ആഗോള കേന്ദ്രമായി രാജ്യം മാറ്റുമെന്ന പ്രഖ്യാപനവും കേരളത്തിലെ കർഷകർക്കും നേരിയ ആശ്വാസം ലഭിക്കും.

കടമെടുക്കൽ പരിമിതികളെ മറികടക്കാൻ 21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, എയിംസ്, പ്രതിരോധ ഗവേഷണ-വികസന ഇടനാഴി, പരമ്പരാഗത ചെറുകിട വ്യവസായങ്ങൾക്കുള്ള സംസ്ഥാന-നിർദിഷ്ട രക്ഷാപാക്കേജുകൾ, മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് 1,000 കോടി രൂപ വകയിരുത്തൽ ഉൾപ്പെടെ 29 ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്രത്തിന് കത്ത് നൽകിയെങ്കിലും ഒന്നുപോലും ബജറ്റ് പ്രഖ്യാപനത്തിലുണ്ടായില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Where is AIIMS? Kerala MPs protest
Next Story