Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightലോക്​ഡൗൺ...

ലോക്​ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്തി സംസ്ഥാനങ്ങൾ; തൊഴിലില്ലായ്​മ നിരക്ക്​ കുറയുന്നു

text_fields
bookmark_border
ലോക്​ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്തി സംസ്ഥാനങ്ങൾ; തൊഴിലില്ലായ്​മ നിരക്ക്​ കുറയുന്നു
cancel

ന്യൂഡൽഹി: കോവിഡ്​ രണ്ടാം തരംഗത്തെ തുടർന്ന്​ വിവിധ സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ ലോക്​ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്​ വന്നതോടെ രാജ്യത്തെ തൊഴിലില്ലായ്​മ നിരക്കിൽ​ കുറവ്​. സമ്പദ്​വ്യവസ്ഥകൾ വീണ്ടും സജീവമായതാണ്​ തൊഴിലില്ലായ്​മ നിരക്ക്​ കുറയാനുള്ള കാരണം. പ്രതിവാര തൊഴിലില്ലായ്​മ നിരക്ക്​ 10 ശതമാനത്തിൽ നിന്ന്​ 8.7 ശതമാനമായി കുറഞ്ഞു. ഗ്രാമീണ മേഖലയിലാണ്​ സ്ഥിതി കൂടുതൽമെച്ചപ്പെട്ടത്​.

മൺസൂണി​െൻറ വരവും നിയന്ത്രണങ്ങളിലെ ഇളവുമാണ്​ ഗ്രാമീണ മേഖലക്ക്​ ഗുണകരമാവുന്നത്. സെൻറർ ഫോർ മോണിറ്ററിങ്​ ഇക്കോണമിയുടെ കണക്ക്​ പ്രകാരം ജൂൺ 13ന്​ അവസാനിച്ച ആഴ്​ചയിൽ നഗര മേഖലയിലെ തൊഴിലില്ലായ്​മ നിരക്ക്​ 9.7 ശതമാനമായി കുറഞ്ഞു. മേയ്​ മാസത്തിൽ തൊഴിലില്ലായ്​മ നിരക്ക്​ 14.7 ശതമാനമായിരുന്നു. മേയ്​ അവസാനവാരം തൊഴിലില്ലായ്​മ നിരക്ക്​ 18 ശതമാനത്തിലെത്തിയിരുന്നു.

എന്നാൽ ഗ്രാമീണ മേഖലയിൽ സ്ഥിതി കുറച്ചു കൂടി മെച്ചമാണ്​. തൊഴിലില്ലായ്​മ നിരക്ക്​ 10.63 ശതമാനത്തിൽ നിന്ന്​ 8.23ലേക്ക്​ താണു. അതേസമയം, ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളുമായി താരതമ്യം ചെയ്യു​േമ്പാൾ തൊഴിലില്ലായ്​മ ഉയർന്ന്​ തന്നെ നിൽക്കുകയാണ്​. കോവിഡ്​ ഒന്നാം തരംഗവുമായി താരതമ്യം ചെയ്യു​േമ്പാൾ കുറഞ്ഞ തൊഴിൽ നഷ്​ടമാണ്​ ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും അധികൃതർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Unemployment Rate​Covid 19
News Summary - Unemployment rate falls as states start easing Covid-19 restrictions
Next Story