Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെബ്സൈറ്റ് തകരാർ: പാൻകാർഡ്-ആധാർ ബന്ധിപ്പിക്കാൻ സാധിക്കുന്നില്ലെന്ന് വ്യാപക പരാതി; തീയതി നീട്ടണമെന്ന് ആവശ്യം
text_fieldsbookmark_border
ന്യൂഡൽഹി: പാൻകാർഡും ആധാർ കാർഡും ലിങ്ക് ചെയ്യുന്നതിനുള്ള ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റിൽ തകരാറെന്ന് വ്യാപക പരാതി. രണ്ട് കാർഡുകളും തമ്മിൽ ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതിയാണ് മാർച്ച് 31. ഇതിനായി പലരും ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റിലെത്താൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു.
പാൻകാർഡും ആധാർ കാർഡും നിശ്ചിത സമയത്തിനുള്ളിൽ ലിങ്ക് ചെയ്തില്ലെങ്കിൽ 1000 രൂപ പിഴയൊടുക്കണമെന്നാണ് ചട്ടം. കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച ധനകാര്യ ബില്ലിൽ ഇതുസംബന്ധിച്ച പരാമർശമുണ്ട്.
നേരത്തെ 2020 ജൂൺ 30തിനായിരുന്നു പാൻകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി. പിന്നീട് ഇത് 2021 മാർച്ച് 31 വരെ ദീർഘിപ്പിക്കുകയായിരുന്നു. 50,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് പാൻകാർഡ് നിർബന്ധമാണ്.
Next Story

