Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചൈനക്ക് വീണ്ടും പണിയുമായി യു.എസ്; തീരുവ 245 ശതമാനമാക്കി ഉയർത്തി

text_fields
bookmark_border
ചൈനക്ക് വീണ്ടും പണിയുമായി യു.എസ്; തീരുവ 245 ശതമാനമാക്കി ഉയർത്തി
cancel

വാഷിങ്ടൺ: വ്യാപാരയുദ്ധം കൂടുതൽ ശക്തമാക്കി ചൈനക്കുമേലുള്ള തീരുവ വീണ്ടും ഉയർത്തി യു.എസ്. തീരുവ 245 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. ചൈനക്കുമേലുള്ള തീരുവ 245 ശതമാനമാക്കി ഉയർത്തുകയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്ക ഫസ്റ്റ് നയത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

ഗലീലിയം, ജെർമേനിയം പോലുള്ള പല പ്രധാനപ്പെട്ട വസ്തുക്കളുടേയും യു.എസിലേക്കുള്ള കയറ്റുമതിയിൽ ചൈന നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന് വൈറ്റ് ഹൗസ് ആരോപിച്ചു. സൈനിക, ബഹിരാകാശ, സെമികണ്ടക്ടർ വ്യവസായങ്ങൾ ഈ വസ്തുക്കൾ അത്യാ​ന്താപേക്ഷതിമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഈയാഴ്ച ആറ് ലോഹങ്ങളുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തുവെന്നും വൈറ്റ് ഹൗസിന്റെ ആരോപണമുണ്ട്.

നേരത്തെ ബോയിങ് വിമാനങ്ങളുടെ ഇറക്കുമതിക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാ​ജ്യ​ത്തെ വി​മാ​ന​ക്ക​മ്പ​നി​ക​ൾ അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ ബോ​യി​ങ് നി​ർ​മി​ക്കു​ന്ന വി​മാ​ന​ങ്ങ​ൾ വാ​ങ്ങ​രു​തെ​ന്നായിരുന്നു ചൈ​നീസ് സ​ർ​ക്കാ​റിന്റെ ഉ​ത്ത​ര​വ്.

വി​മാ​ന​ങ്ങ​ൾ​ക്കു പു​റ​മെ, വി​മാ​ന​ഭാ​ഗ​ങ്ങ​ൾ, ഘ​ട​ക​ങ്ങ​ൾ എ​ന്നി​വ​ക്കും വി​ല​ക്കു​ണ്ട്. 2025-27 കാ​ല​യ​ള​വി​ൽ ചൈ​ന​യി​ലെ എ​യ​ർ ചൈ​ന, ചൈ​ന ഈ​സ്റ്റേ​ൺ എ​യ​ർ​ലൈ​ൻ​സ്, ചൈ​ന സ​തേ​ൺ എ​യ​ർ​ലൈ​ൻ​സ് എ​ന്നി​വ ചേ​ർ​ന്ന് 179 ബോ​യി​ങ് വി​മാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​നി​രു​ന്ന​താ​ണ്. നി​രോ​ധ​ന​ത്തെ തു​ട​ർ​ന്ന് ചൈ​നീ​സ് ക​മ്പ​നി​ക​ൾ യൂ​റോ​പ്യ​ൻ ക​മ്പ​നി​യാ​യ എ​യ​ർ ബ​സ്, ചൈ​നീ​സ് നി​ർ​മാ​താ​ക്ക​ളാ​യ കോ​മാ​ക് എ​ന്നി​വ​യെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രും. ഇതിന് പിന്നാലെയാണ് ചൈനക്കുമേൽ വീണ്ടും യു.എസ് തീരുവ ചുമത്തിയിരിക്കുന്നത്.

നേരത്തെ യു.എസ് ഉൽപന്നങ്ങൾക്കുള്ള തീരുവ ചൈന 125 ശതമാനം ഉയർത്തിയിരുന്നു. ചൈനയിൽ നിന്നുള്ള ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കുള്ള തീരുവ 145 ശതമാനമാക്കിയതിന് പിന്നാലെയായിരുന്നു നടപടി.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Trump ramps up China tariffs up to 245%
Next Story