Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightസംസ്ഥാനത്ത് ട്രഷറി...

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു; പാസാക്കുക 10​ ലക്ഷം വരെയുള്ള ബില്ലുകൾ

text_fields
bookmark_border
kerala Govt
cancel

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമായതിനെ തുടർന്ന്​ സംസ്ഥാനത്ത്​ ട്രഷറി നിയന്ത്രണം കടുപ്പിച്ചു. 10​ ലക്ഷത്തിന്​ മുകളിലുള്ള ബില്ലുകൾ പാ​സാക്കേണ്ടതില്ലെന്ന നിർദേശം ധനകാര്യവകുപ്പ്​ ട്രഷറി ഡയറക്ടർക്ക്​ നൽകി. അതിനു​ മുകളിലുള്ള ബില്ലുകൾ പാസാക്കണമെങ്കിൽ സർക്കാറിന്‍റെ പ്രത്യേക അനുമതി വാങ്ങണം. നിലവിൽ 25 ലക്ഷം രൂപ വരെയുള്ള ബില്ലുകൾ ട്രഷറി മുഖേന പാസാക്കി നൽകുമായിരുന്നു. അതാണ്​ 10​ ലക്ഷമാക്കി കുറച്ചത്​.

ഇതിനാവശ്യമായ മാറ്റങ്ങൾ സോഫ്​റ്റ്​​ വെയറിൽ വരുത്തിയിട്ടുണ്ടെന്നും അതിനനുസൃതമായ നടപടി സ്വീകരിക്കാൻ ട്രഷറി ഓഫിസർമാർക്ക്​ നിർദേശം നൽകണമെന്നും ധനകാര്യ അഡീ. ചീഫ്​ സെക്രട്ടറി കഴിഞ്ഞദിവസം ട്രഷറി ഡയറക്ടർക്കയച്ച കത്തിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത്​ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന്​ മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴാണ്​ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക്​ ധനകാര്യ വകുപ്പ്​ നീങ്ങുന്നതെന്ന്​ വ്യക്തം. മാർച്ച്​ 31ന്​ ഈ സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി കൂടുതൽ രൂക്ഷമാകുന്നെന്നാണ്​ ഈ ഉത്തരവിലൂടെ വ്യക്തമാകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Treasury ban
News Summary - Treasury controls were tightened in Kerala; Pass bills up to 10 lakhs
Next Story