Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightനഗരങ്ങളിൽ വീട്​...

നഗരങ്ങളിൽ വീട്​ വാങ്ങാനാളില്ല; കോവിഡ്​ റിയൽ എസ്​റ്റേറ്റ്​ മേഖലയിലും പിടിമുറുക്കുന്നു

text_fields
bookmark_border
നഗരങ്ങളിൽ വീട്​ വാങ്ങാനാളില്ല; കോവിഡ്​ റിയൽ എസ്​റ്റേറ്റ്​ മേഖലയിലും പിടിമുറുക്കുന്നു
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വ്യാപിച്ചതോടെ വൻ നഗരങ്ങളിൽ വീടുകൾക്ക്​ ആവശ്യക്കാർ കുറഞ്ഞതായി റിപ്പോർട്ട്​. റിയൽ എസ്​റ്റേറ്റ്​ കൺസൾട്ടന്‍റായ അനാറോക്കാണ്​ കണക്കുകൾ പുറത്ത്​ വിട്ടത്​. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്‍റെ ഒന്നാം പാദത്തിൽ മുംബൈ, ഡൽഹി തുടങ്ങിയ വൻ നഗരങ്ങളിൽ വീടുകളുടെ ആവശ്യകതയിൽ 81.46 ശതമാനത്തിന്‍റെ കുറവാണുണ്ടായത്​.

സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ വിൽപന 68,000 യൂണിറ്റുകളിൽ നിന്ന്​ 12,720 യൂണിറ്റായി കുറഞ്ഞുവെന്നും ഏജൻസി വ്യക്​തമാക്കുന്നു. കോവിഡിനെ തുടർന്ന്​ പുതിയ പ്രൊജക്​ടുകളിൽ ആരും പണമിറക്ക​ുന്നില്ലെന്നും ഏജൻസി അറിയിച്ചു. ഇതോടെ വൻ നഗരങ്ങളിൽ റിയൽ എസ്​റ്റേറ്റ്​ മേഖല സ്​തംഭനാവസ്ഥയിലേക്ക്​ നീങ്ങു​കയാണ്​.

കോവിഡ്​ ലോക്​ഡൗൺ മൂലമാണ്​ രാജ്യത്തെ വീടുകളുടെ വിൽപനയിൽ വൻ കുറവുണ്ടായതെന്നാണ്​ റിയൽ എസ്​റ്റേറ്റ്​ രംഗത്ത്​ പ്രവർത്തിക്കുന്നവർ പറയുന്നത്​. അതേസമയം, കോവിഡ്​ ഗുരുതരമായി ബാധിച്ച പല നഗരങ്ങളിലും തരക്കേടില്ലാത്ത വിൽപനയുണ്ടായിട്ടുണ്ടെന്നും ഏജൻസി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real estate​Covid 19
News Summary - Top Indian Cities See A "Massive Drop" In Housing Sales: Property Consultant
Next Story