Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightവിലക്കയറ്റം...

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാറും ആർ.ബി.​െഎയും ഒന്നിച്ചു ശ്രമിക്കണം

text_fields
bookmark_border
Indian Rupee
cancel

ഉയരുന്ന ഇന്ധനവിലയില്‍നിന്നുണ്ടാകുന്ന ബാധ്യതകള്‍ ലഘൂകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. ഇന്ധന നികുതി കുറക്കുന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ചേര്‍ന്ന് നടപടി കൈക്കൊള്ളണമെന്ന്​ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. ഒരു ലിറ്റര്‍ പെട്രോളിന് കേന്ദ്രം 32.9 രൂപയാണ് എക്‌സൈസ് നികുതിയായി പിരിക്കുന്നത്. സംസ്ഥാനങ്ങളിൽ വാറ്റ് പലയിടങ്ങളിലും വ്യത്യസ്​തമാണ്. എക്‌സൈസ് നികുതിയിലും വാറ്റിലും വരുത്തുന്ന കുറവ് സാധാരണക്കാര​െൻറ കൈവശം ​െചലവാക്കാവുന്ന പണത്തി​െൻറ തോത് വര്‍ധിപ്പിക്കും. ഇത് ഉപഭോക്തൃ വിപണിയില്‍ പ്രതിഫലിക്കുകയും സമ്പദ്​വ്യവസ്ഥയുടെ സന്തുലനം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.

ഇന്ത്യയില്‍, വിലക്കയറ്റനിരക്ക്​ കുറക്കുക എന്നത് റിസര്‍വ് ബാങ്കി​െൻറ മാത്രം ജോലിയല്ല. സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കുന്നതിലും നിലനിര്‍ത്തുന്നതിലും മാത്രമല്ല, വില നിലവാരം പിടിച്ചുനിര്‍ത്തുന്നതില്‍കൂടിയാണ് 2021ല്‍ ലോകമെങ്ങുമുള്ള നയരൂപവത്​കരണ വിദഗ്​ധര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വികസ്വരരാജ്യങ്ങള്‍ മാത്രമല്ല, വികസിതരാജ്യങ്ങളും വിലവര്‍ധനയുടെ സമ്മര്‍ദം നേരിടുന്നു. വര്‍ധിക്കുന്ന വിലനിരക്കുകളാണ് പല സമ്പദ്​വ്യവസ്ഥകളെയും കൂടുതല്‍ ഉത്തേജക പദ്ധതികളില്‍നിന്ന് തടയുന്നത്. മഹാമാരി കാരണം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു പൂര്‍ണമായും മോചനം നേടുന്നതിനു മുമ്പുതന്നെ ചില രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ പലിശവര്‍ധന പ്രഖ്യാപിച്ചു കഴിഞ്ഞു.

പണപ്പെരുപ്പനിരക്കിലുണ്ടായ വര്‍ധനയുടെ കാരണങ്ങളിലൊന്ന് ഉല്‍പന്നവിലകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധനയാണ്. വര്‍ധിക്കുന്ന ക്രൂഡ്​ ഓയില്‍ വില ഇന്ത്യയെപ്പോലെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് വലിയ ഭാരം നല്‍കുന്നു. 2021 ജൂലൈയില്‍ ഇന്ത്യ 12.89 ബില്യണ്‍ യു.എസ് ഡോളറിനുള്ള അസംസ്‌കൃത എണ്ണയും ഉപോല്‍പന്നങ്ങളും രാജ്യത്തേക്ക് ഇറക്കുമതി ചെയ്​തിട്ടുണ്ട്. ജൂലൈയില്‍ ഇറക്കുമതിയുടെ 27.7 ശതമാനവും എണ്ണയും അനുബന്ധ ഉല്‍പന്നങ്ങളുമായിരുന്നു.

ഇന്ത്യയില്‍, ഉപഭോക്തൃ വിലസൂചിക പ്രകാരമുള്ള വില നിരക്കാണ് റിസര്‍വ് ബാങ്കി​െൻറ പണനയ രൂപവത്​കരണത്തിന് അടിസ്ഥാനമാക്കുന്നത്. ഉപഭോക്തൃ വിലസൂചികയില്‍തന്നെ, ഇന്ധനവും വെളിച്ചവുമാണ് 6.84 ശതമാനം. ഉപഭോക്തൃ വില സൂചിക സഞ്ചിയില്‍ ഇന്ധനത്തി​െൻറ പങ്ക് 10 ശതമാനത്തില്‍ താഴെ മാത്രമാണെങ്കിലും ക്രൂഡ്​ ഓയില്‍ വിലക്ക്​ മൊത്തത്തിലുള്ള വിലക്കയറ്റ നിരക്കുമായി വലിയ ബന്ധമുണ്ട്. എണ്ണവില കൂടുന്നത് മറ്റുല്‍പന്നങ്ങളുടെ വിലവര്‍ധനക്കും ഇടയാക്കും. ഉല്‍പാദന​െച്ചലവിലെ വര്‍ധനയുടെ ഭാരം സ്വാഭാവികമായും ഉപഭോക്താക്കളിലെത്തിച്ചേരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbi
News Summary - The government and the RBI should work together to contain inflation
Next Story