Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightസാമ്പത്തിക പ്രതിസന്ധി...

സാമ്പത്തിക പ്രതിസന്ധി മറികടക്കില്ല; ലക്ഷ്യം തെരഞ്ഞെടുപ്പ്​

text_fields
bookmark_border
സാമ്പത്തിക പ്രതിസന്ധി മറികടക്കില്ല; ലക്ഷ്യം തെരഞ്ഞെടുപ്പ്​
cancel

'അസാധാരണമായ സാഹചര്യത്തിലെ അസാധാരണ ബജറ്റ്​​​' ബജറ്റവതരണത്തിന്​ മുമ്പ്​ ധനമന്ത്രി നിർമല സീതാരാമൻ പ്രതികരിച്ചത്​ ഇങ്ങനെയായിരുന്നു. 100 വർഷത്തിനിടയിൽ ഇതുവരെ കാണാത്ത ബജറ്റ്​ അവതരിപ്പിക്കുമെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്​. കോവിഡ്​ പ്രതിസന്ധിക്കിടെ അവതരിപ്പിച്ച ബജറ്റിൽ പ്രധാനമായും ഊന്നൽ നൽകുന്നത്​ കാർഷിക മേഖലക്കും ആരോഗ്യമേഖലക്കുമാണ്​. എന്നാൽ, കോവിഡിനെ പ്രതിസന്ധിയെ മറികടക്കാനുള്ള ഭാവനപൂർണമായ നിർദേശങ്ങൾ ബജറ്റിൽ ഇടംപിടിച്ചില്ലെന്ന്​ ഇപ്പോൾ തന്നെ വിമർശനമുണ്ട്​. അതുപോലെ തെരഞ്ഞെടുപ്പ്​ നടക്കുന്ന സംസ്ഥാനങ്ങൾക്കായി വലിയ പദ്ധതികൾ പ്രഖ്യാപിച്ചുവെന്നതും ശ്രദ്ധേയമാണ്​.

ഊന്നൽ കാർഷിക, ആരോഗ്യ മേഖലക്ക്​

ബജറ്റിലെ ഊന്നൽ കാർഷിക വ്യവസായിക മേഖലകൾക്കാണ്​. കോവിഡിന്‍റെ മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക്​ പ്രത്യേക ആനുകൂല്യങ്ങളൊന്നും ബജറ്റിൽ പ്രഖ്യാപിച്ചില്ലെങ്കിലും ആരോഗ്യമേഖലയുടെ വിഹിതം 137 ശതമാനം ഉയർത്തി. വാക്​സിനായി 35,000 കോടി നീക്കിവെക്കുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്​. അതിർത്തികളിൽ തുടരുന്ന കാർഷിക പ്രതിഷേധം തണുപ്പിക്കുന്നതിനുള്ള ചില ഗിമ്മിക്കുകൾക്കും ധനമന്ത്രി മുതിർന്നിട്ടുണ്ട്​. കാർഷിക വായ്​പ പരിധി ഉയർത്തുക, കാർഷിക സെസ്​, താങ്ങുവില എന്നിവയിലെല്ലാമുള്ള പ്രഖ്യാപനങ്ങളിലൂടെ കർഷകരുടെ സമരവീര്യം തണുപ്പിക്കാൻ കഴിയുമെന്നാണ്​ നിർമല സീതാരാമൻ കണക്കു കൂട്ടുന്നത്​.


മാറ്റമില്ലാതെ സ്വകാര്യവൽക്കരണം

കഴിഞ്ഞ ബജറ്റുകളിൽ തുടർന്ന സ്വകാര്യവൽക്കരണത്തിന്​ ഈ ബജറ്റിലും മാറ്റമില്ല. ബഹുഭൂരിപക്ഷം ​െപാതുമേഖല സ്ഥാപനങ്ങളുടേയും ഓഹരി വിൽക്കുമെന്ന്​ ധനമന്ത്രി അറിയിച്ചിട്ടുണ്ട്​. ഇതിലൂടെ 1.17 ലക്ഷം കോടി രൂപ സ്വരൂപീക്കാനാണ്​ ലക്ഷ്യമിടുന്നത്​. ഇൻഷൂറൻസ്​ നിയമം ഭേദഗതി ചെയ്​ത്​ മേഖലയിലെ വിദേശ നിക്ഷേപം 49 ശതമാനത്തിൽ നിന്ന്​ 74 ശതമാനമാക്കിയാണ്​ ഉയർത്തിയത്​. ഇൻഷൂറൻസ്​ മേഖലയിൽ വലിയ രീതിയിൽ വിദേശ കമ്പനികൾ കടന്നു വരുന്നതിന്​ ഇത്​ ഇടയാക്കും. എൽ.ഐ.സി പോലുള്ള പൊതുമേഖല സ്ഥാപനങ്ങൾക്ക്​ വലിയ പ്രാധാന്യമുള്ള മേഖലയിൽ വിദേശ കമ്പനികളുടെ കടന്നു വരവ്​ ആശങ്ക സൃഷ്​ടിക്കും.

പണം നേരി​ട്ടെത്തിക്കാനുള്ള പദ്ധതി ഇക്കുറിയുമില്ല

നോട്ട്​ നിരോധനം, ജി.എസ്​.ടി, കോവിഡ്​ തുടങ്ങി രാജ്യത്തെ സാമ്പത്തികരംഗം വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചപ്പോൾ സാമ്പത്തിക വിദഗ്​ധർ ഒരുപോലെ ആവശ്യപ്പെട്ട ഒന്നായിരുന്നു ജനങ്ങൾക്ക്​ പണം നേരി​ട്ടെത്തിക്കുന്നതിനുള്ള പദ്ധതി. ഉപഭോഗം വർധിപ്പിച്ച്​ സാമ്പത്തിക വളർച്ച വീണ്ടും ട്രാക്കിലാക്കാൻ ഇതിന്​ കഴിയുമെന്നായിരുന്നു അഭിപ്രായം. എന്നാൽ, മുൻ വർഷങ്ങളിലെ പോലെ ഇക്കുറിയും അത്തരമൊരു പദ്ധതി ഇടംപിടിച്ചിട്ടില്ല. ജനങ്ങൾക്ക്​ നേരിട്ട്​ പണമെത്തിക്കുന്നതിനുളള പല കേന്ദ്രസർക്കാർ പദ്ധതികളുടെ വിഹിതം ഉയർത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്​. പ്രധാനമന്ത്രി കിസാൻ യോജന, തൊഴിലുറപ്പ്​ പദ്ധതി തുടങ്ങിയവയുടെ തുക ഉയർത്തുമെന്ന്​ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഇക്കുറിയും അതുണ്ടായില്ല. 75 വയസിന്​ മുകളിലുള്ളവർക്ക്​ ആദായ നികുതി ഒഴിവാക്കിയത്​ മാത്രമാണ്​ ജനങ്ങളിൽ പണമെത്തിക്കുന്നതിനുള്ള പ്രധാന നീക്കം.

തൊഴിൽ സൃഷ്​ടിക്കാൻ അടിസ്ഥാന സൗകര്യ വികസനം


രാജ്യത്ത്​ തൊഴിൽ സൃഷ്​ടിക്കാൻ ഇക്കുറിയും ധനമന്ത്രി അടിസ്ഥാന സൗകര്യ വികസന മേഖലയെ തന്നെയാണ്​ കൂട്ടുപിടിക്കുന്നത്​. മുൻ വർഷങ്ങൾക്ക്​ സമാനമായി ഇക്കുറിയും മേഖലക്കായി വലിയ തുക നീക്കിവെച്ചിട്ടുണ്ട്​. പക്ഷേ, ഈ പദ്ധതികൾ യാഥാർഥ്യമാക്കണമെങ്കിൽ വലിയ തുക ആവശ്യമായി വരും. ധനകമ്മിയിൽ ഉഴലുന്ന സർക്കാറിന്​ ഈ തുക കണ്ടെത്തുന്നത്​ ബുദ്ധിമു​േട്ടറിയ കാര്യമാവും.

ധനകമ്മി പ്രതിസന്ധിയാവും

രാജ്യത്ത്​ വർധിച്ച്​ വരുന്ന ധനകമ്മി വരും വർഷങ്ങളിൽ നരേന്ദ്രമോദി സർക്കാറിന്​ വെല്ലുവിളിയാവും. 2020-21 സാമ്പത്തിക വർഷത്തിൽ 9.5 ശതമാനമായിരിക്കും ധനകമ്മി. 2022 സാമ്പത്തിക വർഷത്തിൽ ഇത്​ 6.8 ശതമാനമാക്കി കുറയുമെന്നും 2025ൽ ഇത്​ അഞ്ച്​ ശതമാനമാക്കാണ്​ ലക്ഷ്യമിടുന്നത്​. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ 80,000 കോടി സർക്കാറിന്​ ചെലവിനായി ആവശ്യം വരുമെന്നും ധനമന്ത്രി പറയുന്നുണ്ട്​. വർധിച്ചു വരുന്ന ധനകമ്മി മറികടക്കാൻ ഏകദേശം 12 ലക്ഷം കോടി കടമെടുക്കേണ്ടി വരുമെന്നാണ്​ ധനമന്ത്രിയുടെ പ്രസ്​താവന. വലിയ രീതിയിലുള്ള കടമെടുപ്പും ധനകമ്മിയും സമ്പദ്​വ്യവസ്ഥയെ സംബന്ധിച്ച്​ അത്ര ഗുണകരമാവില്ലെന്ന്​ ഉറപ്പാണ്​.

തെരഞ്ഞെടുപ്പും ലക്ഷ്യം

ബജറ്റിന്‍റെ മറ്റൊരു പ്രധാനലക്ഷ്യം വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പാണ്​. കേരളം, പശ്​ചിമ ബംഗാൾ, തമിഴ്​നാട്​, അസം തുടങ്ങിയ സംസ്ഥാനങ്ങൾക്കായി വലിയ പ്രഖ്യാപനങ്ങളുണ്ട്​. കേരളത്തിന്​ 65,000 കോടിയുടെ പദ്ധതിയാണ്​ ബജറ്റിൽ പ്രഖ്യാപിച്ചത്​. ദേശീയപാത വികസനത്തിനൊപ്പം കൊച്ചി മെട്രോയും ബജറ്റിൽ ഇടംപിടിച്ചു. ഇതേ രീതിയിൽ തമിഴ്​നാട്​, പശ്​ചിമ ബംഗാൾ, അസം സംസ്ഥാനങ്ങൾക്കും ബജറ്റിൽ വലിയ വിഹിതമുണ്ട്​. എന്നാൽ, കേരളം കാത്തിരുന്ന ശബരി റെയിൽപാത, എയിംസ്​ ഉൾപ്പടെ പ്രധാനപ്പെട്ട പദ്ധതികളെ കുറിച്ച്​ ബജറ്റിൽ പരാമർശമില്ലെന്നതും ശ്രദ്ധേയമാണ്​.

കോവിഡ്​ തകർത്തെറിഞ്ഞ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളെയും കാര്യമായി പരിഗണിക്കാതെയാണ്​ ഈ വർഷത്തെ ബജറ്റ്​ കടന്നു പോകുന്നത്​. മിനി ബജറ്റുകളെന്ന്​ അറിയപ്പെട്ട പാക്കേജുകൾക്കപ്പുറം കോവിഡിനെ നേരിടാൻ വലിയ പദ്ധതികളില്ല. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷം തൊഴിലാളികളെയും ബജറ്റ്​ കാര്യമായി പരിഗണിക്കുന്നില്ലെന്നത്​ ശ്രദ്ധേയമാണ്​. കേരളത്തിനുള്ള വലിയ പ്രഖ്യാപനങ്ങൾ തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ടാണെന്ന വിമർശനം ഇപ്പോൾ ത​ന്നെ ഉയർന്നു കഴിഞ്ഞു.

Latest Video:


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nirmala SitharamanBudget 2021
Next Story