Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേന്ദ്രത്തിന്റെ ധനക്കമ്മി 7.14 ലക്ഷം കോടി രൂപ

text_fields
bookmark_border
ആറുമാസത്തിനിടെ വാർഷിക ലക്ഷ്യത്തിന്റെ 42.1 ശതമാനം
കേന്ദ്രത്തിന്റെ ധനക്കമ്മി 7.14 ലക്ഷം കോടി രൂപ
cancel

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തിനിടെ കേന്ദ്ര സർക്കാറിന്റെ ധനക്കമ്മി വാർഷിക ബജറ്റ് ലക്ഷ്യത്തിന്റെ 42.1 ശതമാനത്തിലെത്തി. സെപ്റ്റംബർ അവസാനം വരെയുള്ള കണക്കുപ്രകാരം ധനക്കമ്മി 7,14,413 കോടി രൂപയായതായി കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് (സി.ജി.എ) പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. സർക്കാറിന്റെ വരുമാനവും ചെലവും തമ്മിലെ അന്തരമാണ് ധനക്കമ്മി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ധനക്കമ്മി വാർഷിക ബജറ്റ് അനുമാനത്തിന്റെ 36.5 ശതമാനമായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 5.6 ശതമാന പോയന്റിന്റെ വർധനവാണുണ്ടായത്.

2026-27 സാമ്പത്തിക വർഷത്തിൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജി.ഡി.പി) 4.3 ശതമാനമായി ധനക്കമ്മി നിയന്ത്രിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. തുകയുടെ അടിസ്ഥാനത്തിൽ 16.96 ലക്ഷം കോടി രൂപയാണ് വാർഷിക ധനക്കമ്മി ലക്ഷ്യം. സെപ്റ്റംബർ വരെയുള്ള കേന്ദ്ര സർക്കാറിന്റെ അറ്റ നികുതി വരുമാനം 12.76 ലക്ഷം കോടി രൂപയാണ്. ഇത് നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിന്റെ 44.5 ശതമാനമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 43.3 ശതമാനമായിരുന്നു നികുതി വരുമാനം.

അതേസമയം, ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കേന്ദ്ര സർക്കാറിന്റെ ആകെ ചെലവ് ഏകദേശം 25.5 ലക്ഷം കോടി രൂപയിലെത്തി. ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരിയിൽ പാർലമെന്റിൽ അവതരിപ്പിച്ച 2026-27 ബജറ്റിലെ മൊത്തം ചെലവ് വകയിരുത്തലിന്റെ 47.7 ശതമാനമാണിത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The Centre's fiscal deficit is Rs 7.14 lakh crore
Next Story