Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightഎയർ ഇന്ത്യയെ കരകയറ്റാൻ...

എയർ ഇന്ത്യയെ കരകയറ്റാൻ ടാറ്റക്കാകുമെന്ന്​ മുൻ ഡയറക്​ടർ

text_fields
bookmark_border
air india
cancel

ന്യൂഡൽഹി: എയർ ഇന്ത്യ​യുടെ നിയന്ത്രണാധികാരം ടാറ്റ ഗ്രൂപ്പിന്​ ലഭിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് കമ്പനി​ മുൻ ഡയറക്​ടർ ജിതേന്ദ്രർ ഭാർഗവ. ടാറ്റ ഗ്രൂപ്പിന്​ എയർ ഇന്ത്യയെ ഏറ്റെടുക്കാനുള്ള പണമുണ്ടെന്നും അവർക്ക്​ കമ്പനിയെ കരകയറ്റാനാകുമെന്നും എയർ ഇന്ത്യ മുൻ ഡയറക്​ടർ വ്യക്​തമാക്കി.

ടാറ്റക്കും എയർ ഇന്ത്യക്കുമിടയിൽ വൈകാരികമായൊരു ബന്ധമുണ്ട്​. അതുകൊണ്ട്​ എയർ ഇന്ത്യയെ ഏറ്റെടുത്താൻ നടത്താൻ അവർക്ക്​ സാധിക്കും. വ്യോമയാന രംഗത്തെ കുറിച്ച്​ അറിവില്ലാത്ത ചില ഉദ്യോഗസ്ഥരാണ്​ എയർ ഇന്ത്യയെ നശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ എയർ ഏഷ്യ ഇന്ത്യയിൽ ടാറ്റ ഗ്രൂപ്പിന്​ നിക്ഷേപമുണ്ട്​. ഇതിന്​ പുറമേ ഈ മാസമാദ്യമാണ്​ എയർ ഇന്ത്യയെ വാങ്ങാനുളള താൽപര്യപത്രം ടാറ്റ ഗ്രൂപ്പിന്​ സമർപ്പിച്ചത്​. ടാറ്റക്കൊപ്പം സ്​പൈസ്​ജെറ്റും എയർ ഇന്ത്യയെ വാങ്ങാനായി താൽപര്യപത്രം സമർപ്പിച്ചിട്ടുണ്ട്​.

1932ലാണ്​ എയർ ഇന്ത്യയുടെ ആദ്യരൂപമായ ടാറ്റ എയർലൈൻസ്​ സ്ഥാപിതമാവുന്നത്​. ജെ.ആർ.ഡി ടാറ്റയായിരുന്നു കമ്പനിക്ക്​ പിന്നിൽ. പിന്നീട്​ 1947ൽ ടാറ്റ എയർലൈൻസ്​ എയർ ഇന്ത്യയായി ദേശസാൽക്കരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air india
News Summary - Tatas likely to emerge victorious for Air India, says airline ex-director
Next Story