Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightഎണ്ണ ഇറക്കുമതിക്ക്​ ​...

എണ്ണ ഇറക്കുമതിക്ക്​ ​ ഇന്ത്യയോട്​ 500 മില്യൺ ഡോളറി​െൻറ വായ്​പ വാങ്ങാനൊരുങ്ങി ശ്രീലങ്ക

text_fields
bookmark_border
എണ്ണ ഇറക്കുമതിക്ക്​ ​ ഇന്ത്യയോട്​ 500 മില്യൺ ഡോളറി​െൻറ വായ്​പ വാങ്ങാനൊരുങ്ങി ശ്രീലങ്ക
cancel

കൊളംബോ: ക്രൂഡോയിൽ ഇറക്കുമതിക്കായി ഇന്ത്യയോട്​ 500 മില്യൺ യു.എസ്​ ഡോളറി​െൻറ വായ്​പ വാങ്ങാനൊരുങ്ങി ശ്രീലങ്ക. വിദേശനാണ്യ ശേഖരത്തിൽ വൻ കുറവുണ്ടായതോടെയാണ്​ വായ്​പ വാങ്ങാനുള്ള നീക്കം ശ്രീലങ്ക തുടങ്ങിയത്​. നിലവിൽ ജനുവരി വരെ ഉപയോഗിക്കാനുള്ള ഇന്ധനം മാത്രമാണ്​ കൈവശമുള്ളതെന്ന്​ ശ്രീലങ്കയുടെ ഊർജ മന്ത്രി ഉദയ ഗാമൻപില വ്യക്​തമാക്കിയതിന്​ പിന്നാലെയാണ്​ പുതിയ നീക്കം.

ഇന്ത്യ-ശ്രീലങ്ക ഇക്കണോമിക്​ പാർട്​ണർഷിപ്പി​െൻറ ഭാഗമായി വായ്​പ വാങ്ങാനുള്ള ശ്രമങ്ങളാണ്​ പുരോഗമിക്കുന്നതെന്ന്​ ശ്രീലങ്ക അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്​ രണ്ട്​ രാജ്യങ്ങളുടെ ഊർജ സെക്രട്ടറിമാർ തമ്മിൽ വൈകാതെ കരാർ ഒപ്പിടും. ശ്രീലങ്കയിലെ പൊതുമേഖ എണ്ണ കമ്പനിയായ സിലോൺ പെട്രോളിയം കോർപ്പറേഷന്​ രണ്ട്​ ബാങ്കുകളിൽ നിന്നായി 3.3 ബില്യൺ ഡോളർ കടം വാങ്ങിയാണ്​ മുന്നോട്ട്​ പോകുന്നത്​​. സിലോൺ പെട്രോളിയം കോർപ്പറേഷനാണ്​ ലങ്കയിലേക്കുള്ള എണ്ണ ഇറക്കുമതി നടത്തുന്നത്​.

കോവിഡിനെ തുടർന്ന്​ ടൂറിസം ഉൾപ്പടെയുള്ള മേഖലകളിൽ നിന്നുള്ള വരുമാനം നിലച്ചതോടെ വിദേശനാണ്യ ശേഖരത്തിൽ വലിയ ഇടിവാണ്​ ശ്രീലങ്കയിൽ അനുഭവപ്പെടുന്നത്.​ രാജ്യത്തി​െൻറ ജി.ഡി.പിയും വലിയ രീതിയിൽ കുറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India-Srilanka
News Summary - Sri Lanka seeks $500 million loan from India for fuel purchase
Next Story