Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightലോക്​ഡൗണിന്​ ഒരു വർഷം...

ലോക്​ഡൗണിന്​ ഒരു വർഷം പൂർത്തിയാകു​േമ്പാൾ രൂക്ഷമായി തൊഴിലില്ലായ്​മ

text_fields
bookmark_border
ലോക്​ഡൗണിന്​ ഒരു വർഷം പൂർത്തിയാകു​േമ്പാൾ രൂക്ഷമായി തൊഴിലില്ലായ്​മ
cancel

രാജ്യത്ത്​ ലോക്​ഡൗൺ പ്രഖ്യാപിച്ച്​ ഒരു വർഷം പൂർത്തിയാകു​​േമ്പാഴും മാറ്റമില്ലാതെ തുടർന്ന്​ തൊഴിലില്ലായ്​മ. മാർച്ച്​ 25നാണ്​ രാജ്യത്ത്​ ലോക്​ഡൗൺ നിലവിൽ വന്നത്​. കോവിഡിനെ പ്രതിരോധിക്കാനായിരുന്നു നിയന്ത്രണം. എന്നാൽ, ഇത്​ സമ്പദ്​വ്യവസ്ഥയിലുണ്ടാക്കിയത്​ കടുത്ത ആഘാതമായിരുന്നു.

കോവിഡിന്​ പിന്നാലെ ലോക്​ഡൗണുണ്ടായപ്പോൾ വലിയ പ്രതിസന്ധിയായി ഉയർന്നത്​ തൊഴിലില്ലായ്​മയും അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രശ്​നങ്ങളുമാണ്​. ലോക്​ഡൗണിനിപ്പുറം ഒരു വർഷം പൂർത്തായാകു​േമ്പാഴും ഇതിന്​ പരിഹാരമായില്ല. നിലവിൽ 6.9 ശതമാനമാണ്​ രാജ്യത്തെ തൊഴിലില്ലായ്​മ. ലോക്​ഡൗൺ പ്രഖ്യാപിക്കു​േമ്പാഴുള്ള കണക്കുകളിൽ നിന്ന്​ നേരിയ പുരോഗതി ഇക്കാര്യത്തിലുണ്ടായിട്ടുണ്ട്​. ലോക്​ഡൗൺ പ്രഖ്യാപിച്ചതിന്​ പിന്നാലെ ഏപ്രിൽ 23.5 ശതമാനമായിരുന്നു തൊഴിലില്ലായ്​മ നിരക്ക്​. പിന്നീട്​ ഈ നിരക്കിൽ കുറവ്​ വന്നെങ്കിലും പൂർണമായും സമ്പദ്​വ്യവസ്ഥ കരകയറിയിട്ടില്ല.

തൊഴിലില്ലായ്​മ നിരക്ക്​ കുറയുന്നതിന്‍റെ സൂചനകൾ സമ്പദ്​വ്യവസ്ഥയിൽ പ്രകടമാണെന്നാണ്​ വിദഗ്​ധർ പറയുന്നത്​. പക്ഷേ നിർമാണ, സേവന മേഖലകൾ കരകയറാതെ പൂർണമായും സമ്പദ്​വ്യവസ്ഥക്ക്​ തിരിച്ച്​ വരാൻ സാധിക്കില്ലെന്നാണ്​ റിപ്പോർട്ടുകൾ. എന്നാൽ, വ്യവസായ മേഖലയേക്കാൾ കാർഷിക മേഖലയാണ്​ പ്രതിസന്ധിയിൽ നിന്ന്​ വേഗത്തിൽ കരകയുന്നതെന്ന്​ സാമ്പത്തിക വിദഗ്​ധരുടെ റിപ്പോർട്ട്​ വ്യക്​തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lockdown​Covid 19
News Summary - Severe unemployment one year after lockdown
Next Story