Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓഹരികളിൽ മുന്നേറ്റം; 58,000 കടന്ന് സെൻസെക്സ്, നേട്ടമുണ്ടാക്കി നിഫ്റ്റിയും
text_fieldsbookmark_border
മുംബൈ: ഓഹരിവിപണി സൂചികകളിൽ തുടർച്ചയായ നാലാം ദിനവും മുന്നേറ്റം. 545 പോയന്റുയർന്ന സെൻസെക്സ് 58,115 ൽ വ്യാപാരം പൂർത്തിയാക്കി. ഈ വർഷം ഏപ്രിൽ 13 ന് ശേഷം ആദ്യമായാണ് സെൻസെക്സ് 58,000 പോയന്റ് കടക്കുന്നത്. 181 പോയന്റ് കയറിയ നിഫ്റ്റി 17,340 ലെത്തി.
റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളും വാഹന ഓഹരികളും നിക്ഷേപകർ വാങ്ങിക്കൂട്ടിയതാണ് വിപണിയുടെ മുന്നേറ്റത്തിന് കാരണം. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ, മാരുതി സുസുക്കി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൻ.ടി.പി.സി, പവർഗ്രിഡ്, അൾട്രാടെക് സിമന്റ് ഓഹരികൾ മുന്നേറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

