ഭിന്നശേഷിക്കാരാണോ? സ്വയംതൊഴിൽ ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം; പണവും പരിശീലനവും ലഭിക്കും
text_fieldsതിരുവനന്തപുരം: സ്വന്തമായി സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾ തുടങ്ങി ജീവിതമാർഗ്ഗം കണ്ടെത്താൻ ആഗ്രഹിക്കുന്ന ഭിന്നശേഷിക്കാർക്ക് കൈത്താങ്ങുമായി കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷൻ. കോർപറേഷൻ നടപ്പിലാക്കുന്ന ‘ആശ്വാസം’ പദ്ധതിയിലൂടെ അർഹരായ ഗുണഭോക്താക്കൾക്ക് 25,000 രൂപയുടെ ധനസഹായമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബാങ്കുകളിൽ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ സ്വയംതൊഴിൽ വായ്പ ലഭിക്കുന്നതിനായി സ്വന്തമായി വസ്തുവോ വീടോ ഈട് നൽകാൻ കഴിയാത്ത സാധാരണക്കാരായ ഭിന്നശേഷിക്കാരെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് തങ്ങളുടെ സംരംഭങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ജില്ലാതലത്തിൽ ആവശ്യമായ പരിശീലനവും കോർപ്പറേഷൻ നൽകുന്നതാണ്.
ആർക്കൊക്കെ അപേക്ഷിക്കാം?:
40 ശതമാനമോ അതിലധികമോ ഭിന്നശേഷിത്വം ഉള്ളവരായിരിക്കണം.
അപേക്ഷകർക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം.
സ്വന്തം പേരിലോ കുടുംബത്തിന്‍റെ (ഭാര്യ/ ഭര്‍ത്താവ്/ അച്ഛന്‍/ അമ്മ ) പേരിലോ വസ്തു വകകള്‍ ഉള്ളവര്‍ അപേക്ഷിക്കാൻ പാടില്ല. (അത്തരം വ്യക്തികള്‍ക്ക് ഒരു ലക്ഷം രൂപ വരെ സബ്സിഡി ഉള്ള സ്വയംതൊഴില്‍ ലോണ്‍ അനുവദിക്കുന്ന പദ്ധതി ഉണ്ട്)
1 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുളളവരായിരിക്കണം.
സർക്കാർ ജീവനക്കാരോ മറ്റ് ശമ്പളം പറ്റുന്നവരോ അപേക്ഷിക്കുവാൻ പാടുള്ളതല്ല.
ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
നിശ്ചിത സമയത്തിനുള്ളിൽ അപ്‌ലോഡ് ചെയ്യുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുളളു. (ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യാത്ത അപക്ഷകൾ, കത്തിടപാടുകൾ കൂടാതെ നിരസിക്കുന്നതാണ്)
മുൻപ് ഇതേ പദ്ധതിയിൽ ധനസഹായം ലഭിച്ചവർ അപേക്ഷിക്കാൻ പാടില്ല.
അപേക്ഷകൾ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമായി മുൻഗണന മാനദണ്ഡങ്ങൾ പ്രകാരം നൽകുന്ന മാർക്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കപ്പെടുക.
പട്ടിക സമുദായമാണെങ്കിൽ വില്ലേജ് ഓഫീസറിൽ നിന്ന് 3 വർഷത്തിനകം ലഭിച്ച ജാതി സർട്ടിഫിക്കറ്റിന്റെ പകർപ്പ് അപ്‌ലോഡ്ചെയ്യേണ്ടതാണ്.
തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾ 200/- രൂപ മുദ്ര പത്രത്തിൽ നോട്ടറിയുടെ മുൻപാകെ ഒപ്പിട്ട നിശ്ചിത സത്യവാങ്‌മൂലം ഹാജരാക്കേണ്ടതാണ്.
മുൻഗണന ലഭിക്കുന്ന വിഭാഗങ്ങൾ:
തീവ്ര ഭിന്നശേഷിത്വമുള്ളവർ.
ഭിന്നശേഷിക്കാരായ വിധവകൾ.
ഗുരുതര രോഗം ബാധിച്ച ഭിന്നശേഷിക്കാർ.
14 വയസ്സിന് മുകളിലുള്ള ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ.
60 വയസിനുമുകളിൽ പ്രായമുള്ളവർ, അഗതികൾ.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവർ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
ഇതിനായി പ്രത്യേകം ഗൂഗിൾ ഫോം ലിങ്ക് ലഭ്യമാക്കിയിട്ടുണ്ട്. https://docs.google.com/forms/d/1sBzQYeZuodj_HkQuepcWkXeoJ5k9d7XWihTVTYK2aSw/viewform?pli=1&edit_requested=true
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2026 ഓഗസ്റ്റ് 31, വൈകിട്ട് 5.00 മണി വരെ.
കൂടുതൽ വിവരങ്ങൾക്ക് കോർപറേഷന്റെ ഔദ്യോഗിക വെബ്സൈറ്റായ https://hpwc.kerala.gov.in/ സന്ദർശിക്കുകയോ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം. 0471-2347768, 0471-2322065, 9497281896.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

