Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുരക്ഷയും സമ്പാദ്യവും ഉറപ്പ്; ധൻ സഞ്ചയ് പദ്ധതിയുമായി എൽ.ഐ.സി

text_fields
bookmark_border
സുരക്ഷയും സമ്പാദ്യവും ഉറപ്പ്; ധൻ സഞ്ചയ് പദ്ധതിയുമായി എൽ.ഐ.സി
cancel

മുംബൈ: സുരക്ഷയും സമ്പാദ്യവും ഉറപ്പു നൽകുന്ന വ്യക്തിഗത ഇൻഷുറൻസ് പദ്ധതി 'ധൻ സഞ്ചയ്' എൽ.ഐ.സി അവതരിപ്പിച്ചു. പുതിയ പദ്ധതി ഓഹരി​​വിപണി ബന്ധിതമോ ലാഭ​​ നഷ്ടങ്ങളിൽ പങ്കെടുക്കുന്നതോ അല്ല. ഉറപ്പായ വരുമാന ആനുകൂല്യങ്ങളും, ഉറപ്പായ ടെർമിനൽ ആനുകൂല്യങ്ങളും ലഭിക്കും.

പദ്ധതിയുടെ ചുരുങ്ങിയ കാലാവധി അഞ്ചു വർഷവും പരമാവധി 15 വർഷവുമാണ്. പോളിസി ഉടമ മരിച്ചാൽ കുടുംബത്തിന് സാമ്പത്തിക പിന്തുണ ലഭിക്കും. മരണാനുകൂല്യം ഒറ്റത്തവണയായോ അഞ്ചു​ വർഷത്തിനകം തവണകളായോ പിൻവലിക്കാം.

പ്ലാൻ എ, ബി വിഭാഗങ്ങളിൽ 3,30,000 രൂപയും സിയിൽ 2,50,000 രൂപയും ഡി യിൽ 22,00,000 രൂപയുമാണ് ഉറപ്പായും ലഭിക്കുന്ന കുറഞ്ഞ തുക. ഉയർന്ന പ്രീമിയം തുകക്ക് പരിധിയില്ല. കൂടുതൽ വിവരങ്ങൾക്ക് www.licindia.com സന്ദർശിക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Security and savings guaranteed; LIC launches Dhan Sanjay scheme
Next Story