Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightഎസ്​.ബി.ഐ...

എസ്​.ബി.ഐ അക്കൗണ്ടുണ്ടോ? എങ്കിൽ ഇത്തരം മെസേജിൽ ക്ലിക്ക്​ ചെയ്യരുത്​

text_fields
bookmark_border
എസ്​.ബി.ഐ അക്കൗണ്ടുണ്ടോ? എങ്കിൽ ഇത്തരം മെസേജിൽ ക്ലിക്ക്​ ചെയ്യരുത്​
cancel
camera_alt

Photo /Bloomberg

ന്യൂഡൽഹി: എസ്​.​ബി.ഐ ഉപഭോക്​താക്കളെ ലക്ഷ്യമിട്ട്​ തട്ടിപ്പ്​ സംഘങ്ങൾ സജീവമായതായി റിപ്പോർട്ട്​. കെ.വൈ.സി രേഖകൾ അപ്​ഡേറ്റ്​ ചെയ്യാനെന്ന പേരിൽ സന്ദേശമയച്ചാണ്​ തട്ടിപ്പിന്​ അരങ്ങൊരുക്കുന്നത്​. ചൈനയിൽ നിന്നുള്ള ഒരു കൂട്ടം ഹാക്കർമാരാണ്​ ഇതിന്​ പിന്നി​െലന്ന്​ ഡൽഹി കേന്ദ്രീകരിച്ച്​ പ്രവൃത്തിക്കുന്ന സൈബർ പീസ് ഫൗണ്ടേഷൻ പറയുന്നു.

"നിങ്ങളുടെ കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യുക" എന്ന നിർദേശത്തോടൊപ്പം അതിനുള്ള ലിങ്കും ഉൾപ്പെടുത്തിയാണ്​ സന്ദേശങ്ങൾ അയക്കുന്നത്​. ലിങ്കിൽ ക്ലിക്ക്​ ചെയ്​ത നിരവധി പേർക്കാണ്​ പണം നഷ്​ടമായത്​. ഇത്തരം മെസേജുകളിൽ ക്ലിക്ക്​ ചെയ്യരു​തെന്ന്​ സൈബർ പീസ് ഫൗണ്ടേഷൻ മുന്നറിയിപ്പ്​ നൽകുന്നു. മറ്റുബാങ്കുകളുടെ പേരിലും ഇത്തരം തട്ടിപ്പ്​ അരങ്ങേറുന്നുണ്ട്​.

പണം തട്ടുന്നത്​​ ഇങ്ങനെ:

എസ്​.ബി.ഐ ഔദ്യോഗികമായി അയക്കുന്ന സന്ദേശങ്ങളുടെ അതേ രൂപത്തിലാണ്​ തട്ടിപ്പുസംഘവും ഉപഭോക്​താക്കൾക്ക്​ എസ്​.എം.എസ്​/ ഇ​ മെയിൽ സന്ദേശങ്ങൾ അയക്കുന്നത്​. എന്നാൽ, ഒപ്പമുള്ള ലിങ്കിലാണ്​ വ്യത്യാസമുണ്ടാവുക. ഈ ലിങ്ക്​ തുറന്നാൽ എസ​്​.ബി.ഐയുടെ ഒൗദ്യോഗിക വെബ്​സെറ്റിന്​ പകരം അതേ കെട്ടിലും മട്ടിലുമുള്ള ഹാക്കർമാരുടെ സൈറ്റാണ്​​ തുറക്കുക.

ഈ പേജിൽ യൂസർനെയിം, പാസ്‌വേഡ് തുടങ്ങിയ രഹസ്യ വിവരങ്ങൾ ഒരു ക്യാപ്‌ച കോഡിനൊപ്പം സമർപ്പിക്കണം. തുടർന്ന്, ഉപഭോക്താവിന്‍റെ മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി (വൺ ടൈം പാസ്​വേഡ്​) അയക്കും. ഈ ഒ.ടി.‌പി നൽകിയാൽ അക്കൗണ്ട് ഉടമയുടെ പേര്​, മൊബൈൽ‌ നമ്പർ‌, ജനനത്തീയതി തുടങ്ങിയ വിവരങ്ങൾ‌ ആവശ്യപ്പെടുന്ന മറ്റൊരു പേജിലേക്ക് റീഡയറക്‌ടുചെയ്യും. ഇതും പൂർത്തീകരിച്ചാൽ വീണ്ടും ഒ.ടി.പി അയക്കുകയും പണം നഷ്​ടമാവുകയും ചെയ്യും. തെരഞ്ഞെടുത്ത ഉപഭോക്​താക്കൾക്ക്​ ലക്ഷങ്ങൾ സമ്മാനം നൽകുന്നുവെന്ന സന്ദേശങ്ങൾ അയച്ചും ഇത്തരം തട്ടിപ്പുകൾ അരങ്ങേറുന്നുണ്ട്​.

പറ്റിക്കപ്പെടാതിരിക്കാൻ ചെയ്യണം?

ഒരുമെസേജിൽ സംശയം തോന്നിയാൽ എന്താണ്​ ചെയ്യുക? സാധാരണഗതിയിൽ എല്ലാവരും ഗൂഗ്​ളിൽ സർച്ച്​ ​ചെയ്​ത്​ ലഭിക്കുന്ന ഹെൽപ്​ ലൈൻ നമ്പറുകളിൽ വിളിക്കും. എന്നാൽ, ഇൗ രീതി കൂടുതൽ​ അപകടകരമാണെന്നാണ്​ സമീപകാല അനുഭവങ്ങൾ നമ്മോട്​ പറയുന്നത്​. കാരണം, ചില ഹാക്കർമാർ ഹെൽപ്​ലൈൻ നമ്പറായി തങ്ങളുടെ നമ്പർ എഡിറ്റ്​ ചെയ്​ത്​ ചേർത്താണ്​ തട്ടിപ്പിന്​ അരങ്ങൊരുക്കുന്നത്​. ഇത്തരം നമ്പറിൽ വിളിച്ചാൽ നേരിട്ട്​ ഹാക്കർമാരുടെ മുന്നിലാണ്​ നിങ്ങൾ തലവെച്ചുകൊടുക്കുക.

പകരം, ബാങ്കുമായി ബന്ധപ്പെട്ട എന്ത്​ മെസേജ്​ ലഭിച്ചാലും നിങ്ങളുടെ ബ്രാഞ്ചിലെ ലാൻഡ്​ ഫോൺ നമ്പറുകളിൽ വി​ളിച്ചോ, നേരിൽ പോയോ വിവരങ്ങൾ അന്വേഷിച്ച്​ ഉറപ്പിക്കുന്നതാവും അഭികാമ്യം. അതല്ലെങ്കിൽ ഔദ്യോഗിക ​വെബ്​സൈറ്റോ ഔദ്യോഗിക സോഷ്യൽമീഡിയ അക്കൗണ്ടുകളിലോ സന്ദർശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KYCSBIbanking fraud
News Summary - SBI customers can lose all their money if they click on this update your KYC link
Next Story