റഷ്യൻ സമ്പദ്‍വ്യവസ്ഥക്ക് ഉണ്ടായത് കനത്ത നഷ്ടം; റൂബിൾ റെക്കോർഡ് തകർച്ചയിൽ
text_fieldsലണ്ടൻ: യുക്രെയ്നെ ആക്രമിച്ചതിന് പിന്നാലെ റഷ്യൻ സമ്പദ്‍വ്യവസ്ഥയിലും കനത്ത തിരിച്ചടി. റഷ്യൻ ഓഹരികൾക്ക് 40 ശതമാനം നഷ്ടമാണ് ഉണ്ടായത്. ഡോളറിനെതിരെ റൂബിളിന്റെ മൂല്യം ഏറ്റവും കുറഞ്ഞ നിരക്കിലാണ്. എണ്ണയെ ആശ്രയിച്ച് മുന്നോട്ട് പോകുന്ന റഷ്യക്ക് മേൽ ഉപരോധമേർപ്പെടുത്തിയതാണ് റഷ്യൻ സമ്പദ്‍വ്യവസ്ഥയെ പിന്നോട്ടടിക്കുന്നത്.
റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തിന് പിന്നാലെ മോസ്കോ സ്റ്റോക്ക് എക്സ്ചേഞ്ച് താൽക്കാലികമായി വ്യാപാരം നിർത്തിയിരുന്നു. പിന്നീട് വ്യാപാരം പുനഃരാരംഭിച്ചെങ്കിലും കനത്ത നഷ്ടമാണ് വിപണിയിലുണ്ടായത്. മോയിക്സ് ഇൻഡക്സ് 45 ശതമാനവും ആർ.ടി.എസ് ഇൻഡക്സ് 37 ശതമാനവും ഇടിഞ്ഞു. റഷ്യയുടെ വൻകിട കമ്പനികളുടെ മൂല്യത്തിൽ 70 ബില്യൺ ഡോളറിന്റെ കുറവുണ്ടായി.
റഷ്യൻ എണ്ണ കമ്പനികൾക്കും ബാങ്കുകളുടെ ഓഹരികൾക്കുമാണ് കനത്ത നഷ്ടം നേരിട്ടത്. റഷ്യയിലെ ഏറ്റവും വലിയ ബാങ്കായ സെബർബാങ്കിന്റെ ഓഹരി വില 57 ശതമാനമാണ് ഇടിഞ്ഞത്. റോസൻഫെറ്റിന്റെ ഓഹരി വില 58 ശതമാനവും കുറഞ്ഞു.
84ലാണ് ഡോളറിനെതിരെ റൂബിളിന്റെ വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ശതമാനം നഷ്ടമാണ് ഉണ്ടായത്. തകർച്ചക്ക്കറൻസി മാർക്കറ്റിൽ കൂടുതൽ ഇടപെടൽ നടത്തുമെന്ന് റഷ്യൻ കേന്ദ്രബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. വിപണിയിൽ നിന്നും ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നുവെന്നാണ് റഷ്യൻ അധികൃതർ വ്യക്തമാക്കുന്നത്. വൈകാതെ സമ്പദ്‍വ്യവസ്ഥയിലെ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും റഷ്യൻ കേന്ദ്രബാങ്കിന്റെ വക്താവ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

