രൂപയുടെ മൂല്യം ഇടിയുന്നതിൽ പ്രതികരിച്ച് നിർമല സീതാരാമൻ
text_fieldsധനമന്ത്രി നിർമല സീതാരാമൻ (ഫയൽ ചിത്രം)
ന്യൂഡൽഹി: രൂപ അതിന്റേതായ നില കണ്ടെത്തുമെന്ന പ്രവചനവുമായി ധനമന്ത്രി നിർമല സീതാരാമൻ. ഹിന്ദുസ്ഥാൻ ടൈംസ് സംഘടിപ്പിച്ച ലീഡർഷിപ്പ് സമ്മേളനത്തിൽ പങ്കെടുത്ത് കൊണ്ടാണ് നിർമലയുടെ പ്രതികരണം. ഡോളറിനെതിരെ ഇന്ത്യൻ കറൻസിയുടെ പ്രകടനത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി.
രൂപയുടെ മൂല്യം ഇടിയുന്നത് പ്രതിപക്ഷ പാർട്ടികൾ വിമർശനവിധേയമാക്കുന്നതിലും നിർമലക്ക് മുന്നിൽ ചോദ്യമുയർന്നു. അതിന് മറുപടിയായി രൂപയുടെ മൂല്യവും സമ്പദ്‍വ്യവസ്ഥയുടെ സ്ഥിതിയും വ്യത്യസ്തമാണെന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷമായത് കൊണ്ടാണ് രൂപയുടെ മൂല്യം ഇടിയുന്നതിനെ സംബന്ധിച്ച് അവർ വിമർശനം ഉന്നയിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിലെ അടിസ്ഥാനകാര്യങ്ങളിലേക്ക് നോക്കു. പല സൂചികകളിൽ ഇന്ത്യ എവിടെയാണ് നിൽക്കുന്നതെന്ന് പരിശോധിക്കു. അതിന് ശേഷം മതി സമ്പദ്‍വ്യവസ്ഥയെ കറൻസിയുമായി ബന്ധപ്പെടുത്തി ചർച്ചകൾ നടത്താനെന്ന് നിർമല സീതാരാമൻ പറഞ്ഞു.
ഡിസംബർ നാലിന് രൂപ ഏറ്റവും വലിയ തകർച്ചയെ അഭിമുഖീകരിച്ചിരുന്നു. ചരിത്രത്തിലാദ്യമായി 90.46ലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു. ഇന്ത്യ-യു.എസ് വ്യാപാര കരാർ യാഥാർഥ്യമാകാത്തതതും ഓഹരി വിപണിയിൽ നിന്നും വിദേശമൂലധനം പുറത്തേക്ക് ഒഴുകിയതും രൂപക്ക് തിരിച്ചടിയായിരുന്നു. എന്നാൽ, സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ 8.2 ശതമാനം നിരക്കിൽ വളർന്നിരുന്നു. പണപ്പെരുപ്പവും കുറഞ്ഞിരുന്നു.
ഇത് ചുണ്ടിക്കാട്ടിയാണ് സമ്പദ്‍വ്യവസ്ഥയും നാണ്യപ്പെരുപ്പവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് നിർമല സീതാരാമൻ പറഞ്ഞത്. രൂപയുടെ മൂല്യമിടിയുന്നത് സമ്പദ്‍വ്യവസ്ഥക്ക് തിരിച്ചടിയാവില്ലെന്നും നിർമലസീതാരാൻ ചൂണ്ടിക്കാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

