Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രൂപ വീണ്ടും റെക്കോർഡ് തകർച്ചയിൽ

text_fields
bookmark_border
rupee
cancel

ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് തകർച്ചയിൽ. ഡോളറിനെതിരെ എട്ട് പൈസ നഷ്ടത്തോടെ 77.82ലാണ് രൂപ വ്യാപാരം തുടങ്ങിയത്. വ്യാഴാഴ്ചയും ഏഴ് പൈസ നഷ്ടത്തോടെ 77.74ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ഇന്ത്യൻ ഓഹരി വിപണികളുടെ തകർച്ച രൂപയുടെ മൂല്യത്തെ സ്വാധീനിച്ചു.

സെൻസെക്സ് 600 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റിക്കും നഷ്ടം നേരിട്ടു. നിഫ്റ്റിൽ അതിവേഗം 12,250 പോയിന്റിലേക്ക് എത്തുകയാണ്. യു.എസിന്റെ പണപ്പെരുപ്പം സംബന്ധിച്ച വിവരങ്ങൾ കേ​ന്ദ്രബാങ്ക് ഇന്ന് പ്രഖ്യാപിക്കും. പലിശനിരക്ക് ഫെഡ് റിസർവ് വർധിപ്പിച്ചേക്കും. അതേസമയം ബ്രെന്റ് ക്രൂഡിന്റെ വിലയിൽ നേരിയ കുറവുണ്ടായി. ബാരലിന് 122 ഡോളറിലാണ് ബ്രെൻറ് ക്രൂഡിന്റെ വ്യാപാരം പുരോഗമിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rupee falls 8 paise to close at 77.76 against US dollar
Next Story