മൂന്നാംദിവസവും മൂല്യമിടിഞ്ഞ് രൂപ
text_fieldsമുംബൈ: ഡോളറിനെതിരെ രൂപക്ക് വീണ്ടും തകർച്ച. ബുധനാഴ്ച 25 പൈസ പൈസ ഇടിഞ്ഞ് 82.62 ആയി. ഡോളർ ശക്തി പ്രാപിച്ചതും വിദേശ നിക്ഷേപകരുടെ പിൻമാറ്റവും ഒപ്പം ആഭ്യന്തര ഓഹരി വിപണിയിലെ തിരിച്ചടികളുമെല്ലാം ഇടിവിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. തുടർച്ചയായി മൂന്നാംദിവസമാണ് രൂപയുടെ മൂല്യം ഇടിയുന്നത്. ചൊവ്വാഴ്ച 82.37 ആയിരുന്നു മൂല്യം.
ഇന്ത്യയിലെ ആഭ്യന്തര ഓഹരി വിപണികളുടെ തകർച്ച രൂപയുടെ മൂല്യമിടിയുന്നതിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തൽ. അതേസമയം, ഡോളർ ഇൻഡക്സ് 0.43 ശതമാനം നേട്ടം രേഖപ്പെടുത്തി. ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ ഭാവിവില 0.46 ശതമാനം ഉയർന്ന് 77.81 ഡോളറിലെത്തി.
ഓഹരി വിപണിയിൽ സെൻസെക്സ് 344 പോയിന്റ് നഷ്ടത്തോടേയും നിഫ്റ്റി 71 പോയിന്റ് നഷ്ടത്തോടെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദേശനിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിച്ചതുൾപ്പടെ വിപണിയെ സ്വാധീനിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

