Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightഇനി ഇന്ത്യയുടെ സ്വന്തം...

ഇനി ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി; ബജറ്റിൽ പ്രഖ്യാപനം നടത്തി ധനമ​ന്ത്രി

text_fields
bookmark_border
ഇനി ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി; ബജറ്റിൽ പ്രഖ്യാപനം നടത്തി ധനമ​ന്ത്രി
cancel

ന്യൂഡൽഹി: ആർ.ബി.ഐ ഡിജിറ്റൽ കറൻസി ​പുറത്തിറക്കുമെന്ന ധനമന്ത്രി നിർമ്മല സീതാരാമന്‍റെ പ്രഖ്യാപനം ഡിജിറ്റൽ സമ്പദ്​വ്യവസ്ഥയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വരാൻ പര്യാപ്തമാണ്​. ബ്ലോക്ക്​ചെയിൻ സാ​ങ്കേതികവിദ്യ അടിസ്ഥാനമാക്കയുള്ള ഡിജറ്റൽ കറൻസി ബിറ്റ്​കോയിൻ ഉൾപ്പടെയുള്ളവക്ക്​ ബദലായാണ്​ ആർ.ബി.ഐ പുറത്തിറക്കുന്നത്​​. 2022-23 സാമ്പത്തിക വർഷത്തിൽ തന്നെ ഡിജിറ്റൽ റുപ്പി എന്ന്​ അറിയപ്പെടുന്ന ഡിജിറ്റൽ കറൻസി ആർ.ബി.ഐ പുറത്തിറക്കും

ഡിജിറ്റൽ റുപ്പി കറൻസി മാനേജ്​മെന്‍റ്​ സിസ്റ്റത്തിന്‍റെ ചിലവ്​ കുറക്കുമെന്ന്​ ഇതിന്‍റെ പ്രഖ്യാപനം നടത്തിയതിന്​ പിന്നാലെ ധനമന്ത്രി പറഞ്ഞു. ബ്ലോക്ക്​ചെയിൻ പോലുള്ള സാ​ങ്കേതികവിദ്യകൾ ഉപയോഗിച്ചാവും ഡിജിറ്റൽ കറൻസിയുടെ പ്രവർത്തനമെന്നും ധനമന്ത്രി വ്യക്​തമാക്കിയിട്ടുണ്ട്​​. ഇതോടെ മറ്റ്​ ഡിജിറ്റൽ കറൻസികൾക്ക്​ എന്ത്​ സംഭവിക്കുമെന്ന കാര്യത്തിൽ വ്യക്​തതയില്ല.

ഡിജിറ്റൽ സ്വത്തുക്കൾക്ക്​ നികുതി ഏർപ്പെടുത്താനുള്ള തീരുമാനവും ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്​. ഇതോടെ വെർച്വൽ കറൻസിയുടെ ഉൾപ്പടെ കൈമാറ്റത്തിന്​ 30 ശതമാനം നികുതി നൽകേണ്ടി വരും. വെർച്വൽ കറൻസി സ്വീകരിക്കുന്നയാളും ഇത്തരത്തിൽ നികുതി നൽകേണ്ടി വരും. കഴിഞ്ഞ വർഷം തന്നെ ഡിജിറ്റൽ കറൻസി പുറത്തിക്കാനുള്ള നീക്കം ആർ.ബി.ഐ തുടങ്ങിയിരുന്നു. ഇതിന്‍റെ ഭാഗമായാണ്​ മറ്റ്​ പല ഡിജിറ്റൽ കറൻസികൾക്കും സർക്കാർ നിരോധനം ഏർപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Union Budget 2022
News Summary - RBI to issue digital rupee based on blockchain technology in 2022-23
Next Story