Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightമോദി സർക്കാറിന്​...

മോദി സർക്കാറിന്​ ആശ്വാസം; ധനകമ്മി കുറഞ്ഞു

text_fields
bookmark_border
മോദി സർക്കാറിന്​ ആശ്വാസം; ധനകമ്മി കുറഞ്ഞു
cancel

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിന്​ ആശ്വാസം പകർന്ന്​ സാമ്പത്തിക വർഷത്തിലെ ഒന്നാംപാദത്തിലെ ധനകമ്മി സംബന്ധിച്ച റിപ്പോർട്ടുകൾ. എട്ട്​ വർഷത്തെ കുറഞ്ഞ നിരക്കായ 2.7 ലക്ഷം കോടിയിലേക്ക്​ ധനകമ്മി എത്തി. ബജറ്റ്​ ചെലവിന്‍റെ 18.2 ശതമാനമാണ്​ നിലവിലെ ധനകമ്മി. കേന്ദ്രസർക്കാറിന്‍റെ വരുമാനം ഉയർന്നതും ചെലവുകൾ നിയന്ത്രിക്കാൻ സാധിച്ചതുമാണ്​ ധനകമ്മി കുറയാനുള്ള കാരണം.

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്‍റെ ഒന്നാം പാദത്തിൽ 6.6 ലക്ഷം കോടടിയായിരുന്നു ധനകമ്മി. നികുതി, നികുതിയേതര വരുമാനം ഉയർന്നതും റവന്യു ചെലവിലെ കുറവുമാണ്​ ധനകമ്മിയെ സ്വാധീനിച്ചതെന്ന്​ റേറ്റിങ്​ ഏജൻസിയായ ഐ.എസ്​.ആർ.എ അദിതി നയ്യാർ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാറിന്‍റെ വരുമാനത്തിൽ വലിയ ഇടിവുണ്ടായിരുന്നു. ലോക്​ഡൗണായിരുന്നു വരുമാനം കുറച്ചത്​. എന്നാൽ, കോവിഡ്​ രണ്ടാം തരംഗത്തെ തുടർന്ന്​ ഏർപ്പെടുത്തിയ ലോക്​ഡൗൺ മൂലം വരുമാനം കാര്യമായി കുറഞ്ഞിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fiscal deficit
News Summary - Q1 fiscal deficit narrows to 8-year low of Rs 2.7 lakh crore
Next Story