Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightവി​ല​വ​ർ​ധ​ന: സ്വ​ർ​ണം...

വി​ല​വ​ർ​ധ​ന: സ്വ​ർ​ണം മി​ക​ച്ച നി​ക്ഷേ​പ​മാ​യി മാ​റു​ന്നു

text_fields
bookmark_border
gold
cancel

ദു​ബൈ: വി​ല കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ർ​ണം മി​ക​ച്ച നി​ക്ഷേ​പ​മാ​യി മാ​റു​ന്നു. വി​ല ഔ​ണ്‍സി​ന് 2,195 യു.​എ​സ് ഡോ​ള​റാ​ണ്​ നി​ല​വി​ൽ സ്വ​ർ​ണ വി​ല. സ്വ​ർ​ണ വി​ല​യി​ലെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ള്‍ വി​പ​ണി​യി​ല്‍ സാ​ധാ​ര​ണ​യാ​​ണെ​ങ്കി​ലും ക​ഴി​ഞ്ഞ കു​റ​ച്ച് വ​ര്‍ഷ​ങ്ങ​ളാ​യി വി​ല​യി​ലെ വ്യ​തി​യാ​നം ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ വ​ള​ര്‍ച്ച​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.

സ്റ്റോ​ക്കു​ക​ള്‍, റി​യ​ല്‍ എ​സ്റ്റേ​റ്റ് ക്രി​പ്റ്റോ ക​റ​ന്‍സി​ക​ള്‍ തു​ട​ങ്ങി​യ നി​ക്ഷേ​പ സാ​ധ്യ​ത​ക​ള്‍ അ​ടു​ത്തി​ടെ ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും സ്വ​ർ​ണം പ്ര​ക​ടി​പ്പി​ക്കു​ന്ന ദീ​ര്‍ഘ​കാ​ല വ​ള​ര്‍ച്ച​യാ​ണ്​ നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. സ്വ​ർ​ണ വി​ല​യി​ലെ പെ​ട്ടെ​ന്നു​ള്ള കു​തി​ച്ചു​ചാ​ട്ടം ആ​സ്തി​യെ​ന്ന നി​ല​യി​ലു​ള്ള സ്വ​ർ​ണ​ത്തി​ന്‍റെ മൂ​ല്യ​വ​ർ​ധ​ന​വി​ന്‍റെ തെ​ളി​വാ​ണെ​ന്ന് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് എം.​ഡി ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തു​ട​ക്ക​ക്കാ​ര്‍ക്കും പ​രി​ച​യ​സ​മ്പ​ന്ന​നാ​യ നി​ക്ഷേ​പ​ക​ര്‍ക്കും ഒ​രു​പോ​ലെ അ​നാ​യാ​സ​മാ​യി നി​ക്ഷേ​പി​ക്കാ​ന്‍ പ​റ്റു​ന്ന ഒ​രു ആ​സ്തി​യാ​ണ്​ സ്വ​ർ​ണം. അ​ടി​ക്ക​ടി വി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്​ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ‘അ​ഡ്വാ​ൻ​സാ​യി 10 ശ​ത​മാ​ന തു​ക അ​ട​ക്കൂ’ കാ​മ്പ​യി​നും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​തി​ലൂ​ടെ സ്വ​ർ​ണ​ത്തി​ന്‍റെ മൊ​ത്തം തു​ക​യു​ടെ 10 ശ​ത​മാ​നം അ​ഡ്വാ​ന്‍സാ​യി ന​ല്‍കി സ്വ​ർ​ണ നി​ര​ക്കി​ലെ വ്യ​തി​യാ​നം ത​ട​യാം. വാ​ങ്ങു​ന്ന സ​മ​യ​ത്ത് വി​ല ഉ​യ​ര്‍ന്നി​ട്ടു​ണ്ടെ​ങ്കി​ല്‍ ആ​ഭ​ര​ണ​ങ്ങ​ള്‍ ബ്ലോ​ക്ക് ചെ​യ്ത കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ത​ന്നെ വാ​ങ്ങാ​നാ​വും. വി​ല കു​റ​യു​ക​യാ​ണെ​ങ്കി​ല്‍ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ത​ന്നെ സ്വ​ർ​ണം ല​ഭി​ക്കു​ക​യും ചെ​യ്യും.

കൂ​ടാ​തെ, ജ്വ​ല്ല​റി പ​ര്‍ച്ചേ​ഴ്സ് പ്ലാ​നി​ലൂ​ടെ പ്ര​തി​മാ​സം മി​ത​മാ​യ അ​ട​വു​ക​ളി​ലൂ​ടെ ആ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ സാ​ധി​ക്കു​മെ​ന്നും ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsInvestmentGoldPrice Value
News Summary - Price Value-Gold becomes best investment
Next Story