ട്രംപിന്റെ ഭീഷണിക്ക് വഴങ്ങാതെ പവൽ; പലിശനിരക്കുകൾ മാറ്റാതെ ഫെഡറൽ റിസർവ്
text_fieldsവാഷിങ്ടൺ: വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ ഫെഡറൽ റിസർവ്. പലിശനിരക്ക് 3.5 ശതമാനത്തിൽ 3.75 ശതമാനത്തിനും ഇടയിൽ തുടരുമെന്നാണ് ഫെഡറൽ റിസർവ് യോഗത്തിന് ശേഷം ചെയർമാൻ ജെറോം പവൽ അറിയിച്ചു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത സമ്മർദത്തെ അവഗണിച്ചാണ് ഫെഡറൽ റിസർവ് തീരുമാനം പ്രഖ്യാപിച്ചത്.
വരുന്ന വായ്പ അവലോകന യോഗങ്ങളിലും പലിശനിരക്കുകളിൽ മാറ്റമുണ്ടാവില്ലെന്ന സൂചനയും യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് നൽകിയിട്ടുണ്ട്. രാഷ്ട്രീയ ഇടപെടലുകൾക്ക് വഴങ്ങില്ലെന്ന സൂചനയാണ് ജെറോം പവൽ നൽകുന്നത്.
അതേസമയം, വായ്പ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ നടക്കുന്ന ഏറ്റുമുട്ടലുകളെ കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. അതേസമയം, ഫെഡറൽ റിസർവിൽ ട്രംപ് നിയമിച്ച രണ്ട് ഗവർണർമാരായ സ്റ്റീഫൻ മിരാനും ക്രിസ്റ്റഫർ വാലറും പലിശനിരക്ക് കുറക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തുവെന്നാണ് റിപ്പോർട്ട്.
അടുത്ത ഫെഡറൽ റിസർവ് ചെയർമാനാകാനുള്ള നോമിനിയെ ട്രംപ് ഉടൻ പ്രഖ്യാപിക്കുന്നാണ് റിപ്പോർട്ട്. ഇനി രണ്ട് വായ്പഅവലോകന യോഗങ്ങളിൽ കൂടി ജെറോം പവൽ അധ്യക്ഷത വഹിക്കും. ഈ രണ്ട് യോഗങ്ങളിലും പലിശനിരക്കിൽ ഇളവ് പ്രതീക്ഷിക്കേണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ, അതിന് ശേഷം ട്രംപിന്റെ നോമിനി ഫെഡറൽ റിസർവിന്റെ തലപ്പത്തെത്തുമ്പോൾ പലിശനിരക്ക് കുറക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

