Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightപരമ്പരാഗത...

പരമ്പരാഗത തൊഴിലാളികളുടെ നൈപുണ്യ വികസനത്തിന് പി.എം വികാസ് പദ്ധതി

text_fields
bookmark_border
PM VIKAS, union budget 2023, Union Budget of India
cancel

ന്യൂഡൽഹി: വിവിധ പരമ്പരാഗത- കരകൗശല വിദഗ്ധ തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് പി.എം വികാസ് (പ്രധാന മന്ത്രി വിശ്വകർമ്മ കൗഷൽ സമ്മാൻ എന്ന പേരിൽ സഹായ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ ബജറ്റ്. സ്വർണപ്പണിക്കാർ ഉൾപ്പെടുന്ന പരമ്പരാഗത മേഖലയിലെ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന വിദഗ്ധർക്കാണ് പദ്ധതി പ്രയോജനപ്പെടുക.

മൈക്രോ-സ്മോൾ- മീഡിയം എന്‍റർപ്രൈസസ് ശൃംഖലയുമായി സംയോജിപ്പിച്ച് ഉൽപന്നങ്ങളുടെ ഗുണനിലവാരം, അളവ്, എത്തിച്ചേരൽ എന്നിവ മെച്ചപ്പെടുത്താൻ ഈ വിഭാഗത്തിലെ തൊഴിലാളികളെ പ്രാപ്തരാക്കും.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ച് കിടക്കുന്ന പരമ്പരാഗത തൊഴിൽ വിഭാഗമാണ് വിശ്വകർമ്മ സമൂഹം. ഇവരുടെ നൈപുണ്യ വികസനമാണ് പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ആശാരി, സ്വർണപ്പണിക്കാർ അടക്കം അറുപതോളം ജനവിഭാഗമാണ് വിശ്വകർമ്മ സമൂഹത്തിൽ ഉൾപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nirmala SitharamanUnion Budget 2023
News Summary - PM VIKAS was announced in Budget 2023, will include skilled people who are engaged in various traditional and skilled professions
Next Story