Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightകോവിഡ്​:...

കോവിഡ്​: സമ്പദ്​വ്യവസ്ഥയിലുണ്ടാവുക ആറ്​ ലക്ഷം കോടിയുടെ നഷ്​ടം; മൂന്നാംതരംഗവും തിരിച്ചടിയാകും

text_fields
bookmark_border
കോവിഡ്​: സമ്പദ്​വ്യവസ്ഥയിലുണ്ടാവുക ആറ്​ ലക്ഷം കോടിയുടെ നഷ്​ടം; മൂന്നാംതരംഗവും തിരിച്ചടിയാകും
cancel

ന്യൂഡൽഹി: കോവിഡിന്‍റെ രണ്ടാം തരംഗത്തെ തുടർന്ന്​ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ 5 മുതൽ ആറ്​ ലക്ഷം കോടിയുടെ വരെ ജി.ഡി.പി നഷ്​ടത്തിലേക്ക്​ നയിക്കുമെന്ന്​ സൂചന. സാമ്പത്തിക വർഷത്തിന്‍റെ ഒന്നാംപാദത്തിലാണ്​ കനത്ത നഷ്​ടമുണ്ടാവുക. കോവിഡിനെ തുടർന്ന്​ കഴിഞ്ഞ സാമ്പത്തിക വർഷത്തിന്‍റെ ഒന്നാംപാദത്തിൽ 24 ശതമാനം നഷ്​ടമുണ്ടായിരുന്നു. ഏകദേശം 11 ലക്ഷം കോടിയായിരുന്നു കഴിഞ്ഞ പാദത്തിലുണ്ടായ നഷ്​ടം.

ആറ്​ ലക്ഷം കോടിയുടെ നഷ്​ടം സമ്പദ്​വ്യവസ്ഥയിലുണ്ടാവുമെന്നാണ്​ എസ്​.ബി.ഐ പ്രവചിക്കുന്നത്​. ബാർസ്​ലേയ്​സിന്‍റെ പ്രവചനമനുസരിച്ച്​ നഷ്​ടം 5.4 ലക്ഷം കോടിയായിരിക്കും. ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്ക്​ ആർ.ബി.ഐ നിശ്​ചയിച്ചതിലും താഴെയായിരിക്കുമെന്നും ഏജൻസികൾ വ്യക്​തമാക്കുന്നു.

സാമ്പത്തിക വർഷത്തിന്‍റെ മൂന്നാംപാദത്തിൽ കോവിഡ്​ മൂന്നാം തരംഗം ഉണ്ടാവുമെന്നും അത്​ മൂന്ന്​ ലക്ഷം കോടിയുടെ നഷ്​ടം ജി.ഡി.പിയിലുണ്ടാക്കുമെന്നും സാമ്പത്തികശാസ്​ത്രജ്ഞർ പ്രവചിക്കുന്നു. ഏഴ്​ മുതൽ എട്ട്​ ശതമാനം വരെയായിരിക്കും ഈ സാമ്പത്തിക വർഷത്തെ ജി.ഡി.പി വളർച്ചാനിരക്കെന്നും വിവിധ ഏജൻസികൾ വ്യക്​തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - Ongoing lockdowns may lead to GDP loss of Rs 5-6 lakh
Next Story