എണ്ണവിലയിൽ വൻ കുറവ്
text_fieldsന്യൂയോർക്ക്: അന്താരാഷ്ട്ര വിപണിയിൽ തുടർച്ചയായ അഞ്ചാം ദിവസവും എണ്ണവില ഇടിഞ്ഞു. രണ്ടാഴ്ചക്കിടയിലുള്ള ഏറ്റവും കുറഞ്ഞനിരക്കിലാണ് എണ്ണവില. യുറോപ്യൻ രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതും യു.എസ് ഡോളർ കരുത്താർജിക്കുന്നതുമാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്.
ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ഫ്യൂച്ചർ വിലകൾ 3.74 ഡോളർ ഇടിഞ്ഞ് 64.26 ഡോളറിലെത്തി. 5.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഡബ്യു.ടി.ഐ ക്രൂഡിന്റെ വില 3.80 ഡോളറിന്റെ ഇടിവുണ്ടായി. 5.9 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
മാർച്ച് രണ്ടിന് ശേഷമുള്ള കുറഞ്ഞ നിരക്കിലാണ് ഡബ്യു.ടി.ഐ ക്രൂഡിന്റെ മൂല്യം. ബ്രെന്റ് ക്രൂഡോയിലിന്റെ വില മാർച്ച് മൂന്നിന് ശേഷമുള്ള കുറഞ്ഞ നിരക്കിലാണ്. യുറോപ്യൻ വാക്സിൻ നൽകുന്നത് മന്ദഗതിയിലായതും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതുമാണ് എണ്ണവിലയെ സ്വാധീനിക്കുന്നതെന്നാണ് വിദഗ്ധരുടെ പക്ഷം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

