2026ലെ പ്രധാന സാമ്പത്തിക മാറ്റങ്ങൾ അറിയാം
text_fieldsന്യൂഡൽഹി: പുതുവർഷത്തിലേക്ക് കടക്കുമ്പോൾ ഒന്നാം തീയതി മുതൽ ശ്രദ്ധിക്കേണ്ട പ്രധാന സാമ്പത്തിക മാറ്റങ്ങൾ അറിയാം.
പാൻ-ആധാർ
ഒന്നാം തീയതി മുതൽ പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്കിങ്, ഗവൺമെന്‍റ് സേവനങ്ങൾ, ടാക്സ് ഫയലിങ്, റീഫണ്ട് ഉൾപ്പെടെയുള്ളവ തടസ്സപ്പെടും.
എട്ടാം ശമ്പള കമീഷൻ
31ന് ഏഴാം ശമ്പള കമീഷന്‍റെ കാലാവധി അവസാനിക്കും. ജനുവരി ഒന്നു മുതൽ എട്ടാം ശമ്പള കമീഷൻ നിലവിൽ വരും. കേന്ദ്ര ഗവൺമെന്‍റ് ജീവനക്കാർക്കും പെൻഷൻകാർക്കും കാതലായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
വീക്കിലി ക്രെഡിറ്റ് സ്കോർ
പുതുവർഷം മുതൽ ക്രെഡിറ്റ് ബ്യൂറോകൾ ഉപഭോക്തൃ ഡാറ്റ ഓരോ ആഴ്ചയും അപ്ഡേറ്റ് ചെയ്യും. മുമ്പ് ഇത് 15 ദിവസമായിരുന്നു. ഇത് വഴി വായ്പാ തിരിച്ചടവുകളിലെ മാറ്റം അതിവേഗം ക്രെഡിറ്റ് സ്കോറിൽ പ്രതിഫലിക്കും.
എൽ.പി.ജി, ഇന്ധന വില
വാണിജ്യ, ഗാർഹിക എൽ.പി.ജിയുടെ വിലകളിൽ മാറ്റം വരും.
കർഷക ഐ.ഡി
പ്രധാനമന്ത്രി കിസാൻ പദ്ധതി വഴി കർഷകർക്ക് ഐ.ഡി നൽകും. ഇതിൽ കർഷകരുടെ ഭൂവിവരങ്ങൾ, ആധാർ, ബാങ്ക് വിവരങ്ങൾ എന്നിവ ലിങ്ക് ചെയ്തിരിക്കും. 6000 രൂപ വാർഷിക സാമ്പത്തിക സഹായം ലഭിക്കാൻ പുതിയ അപേക്ഷകർ രജിസ്റ്റർ ചെയ്യേണ്ടി വരും.
ഇൻകം ടാക്സ് റിട്ടേൺ
2026 മുതൽ നികുതി ദായകർക്ക് പുതുക്കിയ ഐ.ടി.ആർ ഫോം പ്രതീക്ഷിക്കാം. ബാങ്കിങ്, സ്പെൻഡിങ് വിവരങ്ങൾ മുൻകൂറായി ഫിൽ ചെയ്ത് ആകും ഇവ ലഭിക്കും.ഇത് തെറ്റുകൾ ഒഴിവാക്കാനും ഐ.ടി.ആർ ഫയലിങ് ലളിതമാക്കാനും സഹായിക്കും.
ഡിജിറ്റൽ പേമെന്‍റ് സുരക്ഷ
തട്ടിപ്പ് തടയുന്നതിനായി വാട്സാപ്പ് , ടെലഗ്രാം ആപ്പുകളിൽ സിം വെരിഫിക്കേഷനും യു.പി.ഐ ഇടപാടുകളും കർശനമായി പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

