Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightകോവിഡ്​: ​ലോക്​ഡൗൺ...

കോവിഡ്​: ​ലോക്​ഡൗൺ പ്രഖ്യാപനത്തിൽ നിന്ന്​ മോദിയെ പിന്തിരിപ്പിക്കുന്നത്​ ഈ കാരണങ്ങൾ

text_fields
bookmark_border
Narendra Modi
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ കടുത്ത പ്രതിസന്ധി സൃഷ്​ടിക്കു​േമ്പാഴും ലോക്​ഡൗണിലേക്ക്​ പോകാതെ നരേന്ദ്ര മോദി സർക്കാർ. വിവിധ കോണുകളിൽ നിന്ന്​ ലോക്​ഡൗൺ എന്ന ആവശ്യം ശക്​തമാകു​േമ്പാഴും അതിനെയെല്ലാം പ്രതിരോധിച്ച്​ രാജ്യത്ത്​ കർശന നിയന്ത്രണം പ്രഖ്യാപിക്കാതെ മുന്നോട്ട്​ പോവുകയാണ്​ കേന്ദ്രസർക്കാർ. ബി.ജെ.പിയുടെ ചില സഖ്യകക്ഷികൾ തന്നെ ലോക്​ഡൗൺ എന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്​ . ഇതിന്​ പുറമേ ജോ ബൈഡ​െൻറ ആരോഗ്യ ഉപദേഷ്​ടാവ്​ ലോക്​ഡൗണല്ലാ​തെ ഇന്ത്യക്ക്​ മുന്നിൽ മറ്റ്​ മാർഗങ്ങളില്ലെന്ന്​ വ്യക്​തമാക്കിയിരുന്നു.

പക്ഷേ, കഴിഞ്ഞ തവണ ഏർപ്പെടുത്തിയ ​ലോക്​ഡൗൺ നരേന്ദ്ര മോദിയേയും ബി.ജെ.പി സർക്കാറിനും സൃഷ്​ടിച്ച വെല്ലുവിളി ചില്ലറയല്ല. അന്തർ സംസ്ഥാന തൊഴിലാളികളുടെ പലായനം ഉൾപ്പടെ വലിയ പ്രതിസന്ധികളാണ്​ സർക്കാറിനെ കാത്തിരുന്നത്​. ഇപ്പോൾ പശ്​ചിമബംഗാളിലും കേരളത്തിലും തമിഴ്​നാട്ടിലുമൊക്കെ നടന്ന തെരഞ്ഞെടുപ്പുകളിൽ നേരിട്ട തിരിച്ചടി നരേന്ദ്ര മോദിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്​. കോവിഡ്​ പ്രതിരോധത്തിലെ പാളിച്ചകൾ വൻ വിമർശനങ്ങൾക്കാണ്​ ഇടയാക്കിയത്​. ഇനി ഒരു ലോക്​ഡൗൺ കൂടി പ്രഖ്യാപിച്ചാൽ അത്​ ജനരോഷത്തിന്​ കാരണമാവുമെന്ന്​ സർക്കാർ ആശങ്കപ്പെടുന്നു.

ഇന്ത്യയിലെ വ്യവസായികളുടെ സംഘടന അംഗങ്ങൾക്കിടയിൽ നടത്തിയ സർവേയിൽ ഭൂരിപക്ഷവും ലോക്​ഡൗണി​ന്​ എതിരായിരുന്നു. കൂടുതൽ പേർക്ക്​ വാക്​സിൻ നൽകി ഇപ്പോഴുണ്ടായ പ്രതിസന്ധിയെ മറികടക്കണമെന്നാണ്​ അവർ ആവശ്യപ്പെടുന്നത്​. ഇനിയും ഒരു ലോക്​ഡൗൺ സമ്പദ്​വ്യവസ്ഥ താങ്ങില്ലെന്ന കൃത്യമായ മുന്നറിയിപ്പ്​ പല വ്യവസായികളും നൽകിയിട്ടുണ്ടെന്നാണ്​ സൂചന. ഇതും സമ്പൂർണ്ണ ലോക്​ഡൗണിൽ നിന്ന്​ നരേന്ദ്ര മോദിയെ പിന്തിരിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lockdown
News Summary - Narendra Modi resists pressure to lock down India as virus deaths rise
Next Story