Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightയു.പി.എ സർക്കാറിന്‍റെ...

യു.പി.എ സർക്കാറിന്‍റെ നടപടികളാണ്​ പെട്രോൾ-ഡീസൽ വില കുറക്കുന്നതിന്​ തടസമെന്ന്​ നിർമല സീതാരാമൻ

text_fields
bookmark_border
Nirmala Sitharaman
cancel

ന്യൂഡൽഹി: യു.പി.എ സർക്കാറിന്‍റെ നടപടികളാണ്​ രാജ്യത്ത്​ പെട്രോൾ-ഡീസൽ വില കുറക്കുന്നതിന്​ തടസമാകുന്നതെന്ന്​ ധനമന്ത്രി നിർമല സീതാരാമൻ. യു.പി.എ സർക്കാറിന്‍റെ നടപടിക്ക്​ പണമടക്കുന്നതിന്​ തന്‍റെ സർക്കാറാണ്​. ഒരു ലക്ഷം കോടിയുടെ ഇന്ധന ബോണ്ടുകളാണ്​ യു.പി.എ സർക്കാർ പുറത്തിറക്കിയത്​. കഴിഞ്ഞ ഏഴ്​ വർഷമായി ഇതിന്​ പലിശയായി മാത്രം 9,000 കോടി രൂപ അടച്ചുവെന്നും ധനമന്ത്രി പറഞ്ഞു.

ഓയിൽ ബോണ്ടുകളുടെ ഭാരമില്ലായിരുന്നുവെങ്കിൽ ജനങ്ങൾക്ക്​ പെട്രോൾ-ഡീസൽ വില കുറച്ചു നൽകാൻ സാധിക്കുമായിരുന്നെന്നും ധനമന്ത്രി പറഞ്ഞു. നികുതി കുറച്ച്​ വില വർധനവ്​ പിടിച്ചു നിർത്താൻ കേന്ദ്രസർക്കാറിന്​ സാധിക്കുമായിരുന്നു. സർക്കാറിന്‍റെ വരുമാനം വർധിച്ചതിന്​ ഇന്ധനവില വർധനവുമായി ബന്ധമില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. പെട്രോൾ-ഡീസൽ വില റെക്കോർഡുകൾ ഭേദിച്ച്​ മുന്നേറുന്നതിനിടെയാണ്​ ധനമന്ത്രിയുടെ പ്രസ്​താവന.

രാജ്യത്തെ ബാങ്കുകളും റെക്കോർഡ്​ ലാഭത്തിലാണ്​ മുന്നേറുന്നത്​. പൊതുമേഖല ബാങ്കുകൾ 31,000 കോടിയുടെ ലാഭമുണ്ടാക്കിയിട്ടുണ്ട്​. മൂലധനമായി 58,000 കോടി ബാങ്കുകൾ സമാഹരിക്കുകയും ചെയ്​തിട്ടുണ്ട്​. ഉത്സവകാലത്ത്​ ഡിമാൻഡ്​ വർധിക്കുമെന്നാണ്​ സൂചനയെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nirmala Sitharaman
News Summary - My hands are tied, our govt paying for UPA’s trickery: Nirmala Sitaraman on high fuel prices
Next Story