Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അതിസമ്പന്നരുടെ ഫോർബ്​സ്​ പട്ടികയിൽ അംബാനി ഒന്നാമൻ​; അദാനി രണ്ടാമത്​
cancel
Homechevron_rightBusinesschevron_rightFinancechevron_rightഅതിസമ്പന്നരുടെ...

അതിസമ്പന്നരുടെ ഫോർബ്​സ്​ പട്ടികയിൽ അംബാനി ഒന്നാമൻ​; അദാനി രണ്ടാമത്​

text_fields
bookmark_border

ന്യൂഡൽഹി: ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോർബ്​സ്​ പട്ടികയിൽ ഒന്നാമൻ റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാൻ മുകേഷ്​ അംബാനി തന്നെ- 8450 കോടി ഡോളറാണ്​ ആസ്​തി (6.24 ലക്ഷം കോടി രൂപ). അദാനി ഗ്രൂപ്​ ചെയർമാൻ ഗൗതം അദാനി​ രണ്ടാമതും എച്ച്​.സി.എൽ സ്​ഥാപകൻ ശിവ നാടാർ മൂന്നാമതുമാണ്​.

രാജ്യത്ത്​ കോവിഡിൽ കുടുങ്ങി സാമ്പത്തിക രംഗം തകർന്ന കഴിഞ്ഞ സാമ്പത്തിക വർഷം ശതകോടീശ്വരന്മാരായ അതിസമ്പന്നരുടെ പട്ടിക അതിവേഗമാണ്​ വളർന്നത്​. മുൻവർഷം 102 പേരായിരുന്നത്​ പുതിയ പട്ടികയിൽ 140 ആയി​ വർധിച്ചു​- ഇവരു​െട മൊത്തം ആസ്​തി 59,600 കോടി ഡോളറാണ്​.

ഇന്ത്യയിലെ അതിസമ്പന്നനായ മുകേഷ്​ അംബാനി ഏഷ്യയിലെയും ഒന്നാമനാണ്​. എണ്ണ, ഗ്യാസ്​ സാമ്രാജ്യങ്ങൾക്ക്​ പുറമെ ടെലികോം, ചില്ലറ വ്യാപാരം തുടങ്ങി ബഹുവിധ മേഖലകളിൽ മുൻനിരയിലാണ്​ അംബാനി. രണ്ടാമതുള്ള അദാനിയാക​ട്ടെ, ഒറ്റ വർഷം കൊണ്ട്​ അധികമായി ആസ്​തി വർധനയുണ്ടാക്കിയത്​ 4200 കോടി ഡോളറും​. 2020 മുതൽ അദാനിയുടെ ആസ്​തി വർധന അഞ്ചിരട്ടിയാണെന്ന്​ ​േഫാർബ്​സ്​ പറയുന്നു. അദാനി എന്‍റർപ്രൈസസ്​, അദാനി ഗ്രീൻ എനർജി എന്നിവയുടെ ഓഹരി മൂല്യം കുത്തനെ ഉയർന്നതാണ്​ ഗുജറാത്ത്​ വ്യവസായിക്ക്​ അതിവേഗ വളർച്ച ഉറപ്പാക്കിയത്​.

ആതുര സേവന രംഗത്ത്​ നിക്ഷേപമിറക്കിയ രണ്ടു വമ്പന്മാർ അതിസമ്പന്നരുടെ ആദ്യ 10ൽ ഇടംപിടിച്ചെന്ന സവിശേഷതയുമുണ്ട്​. കോവിഡിനുൾ​പെടെ വാക്​സിനുകൾ നിർമിക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനിയായ സീറം ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഇന്ത്യയുടെ സൈറസ്​ പൂനാവാല, സൺ ഫാർമസ്യൂട്ടിക്കൽസ്​ ഇൻഡസ്​ട്രീസിന്‍റെ ദിലീപ്​ ഷാങ്​വി എന്നിവരാണ്​ പട്ടികയിലെത്തിയത്​. കോവിഷീൽഡാണ്​ സീറം ഇൻസ്റ്റിറ്റ്യൂട്ട്​ നിർമിക്കുന്ന കോവിഡ്​ വാക്​സിൻ. കഴിഞ്ഞ വർഷം പട്ടികയിൽ 12ാം സ്​ഥാനത്തായിരുന്ന ദിലീപ്​ ഷാങ്​വി ഒരു വർഷത്തിനിടെ 9ാം സ്​ഥാ​നത്തേക്കുയർന്നു.

രാധാകൃഷ്​ണൻ ദമാനി ഉദയ്​ കോടക്​, ലക്ഷ്​മൺ മിത്തൽ, കുമാർ ബിർല, സുനിൽ മിത്തലും കുടുംബവും എന്നിവരാണ്​ അവശേഷിച്ചവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ForbesMukesh AmbaniGautam Adanirichest
News Summary - Mukesh Ambani India's richest in Forbes list, Gautam Adani 2nd
Next Story