Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightകോവിഡ്​:...

കോവിഡ്​: സമ്പദ്​വ്യവസ്ഥയിൽ ആശങ്ക ഒഴിയുന്നില്ല

text_fields
bookmark_border
കോവിഡ്​: സമ്പദ്​വ്യവസ്ഥയിൽ ആശങ്ക ഒഴിയുന്നില്ല
cancel

ന്യൂഡൽഹി: കോവിഡ്​ രണ്ടാം തരംഗവും ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ പിടിമുറുക്കുന്നു. സമ്പദ്​വ്യവസ്ഥക്ക്​ ആ​ശങ്കയായി റേറ്റിങ്​ ഏജൻസിയായ മുഡീസി​െൻറ പുതിയ പ്രവചനം പുറത്ത്​ വന്നു. അടുത്ത സാമ്പത്തിക വർഷത്തിൽ സമ്പദ്​വ്യവസ്ഥ 9.3 ശതമാനം നിരക്കിൽ മാത്രമേ വളരുവെന്നാണ്​ മുഡീസ്​ പ്രവചനം.

ഫെബ്രുവരിയിൽ 13.7 ശതമാനം നിരക്കിൽ സമ്പദ്​വ്യവസ്ഥ വളരുമെന്നായിരുന്നു മുഡീസ്​ പ്രവചിച്ചിരുന്നത്​. 2021ൽ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽഎട്ട്​ ശതമാനം വളർച്ചയാണുണ്ടത്​.കോവിഡ്​ രണ്ടാം തരംഗം ഇന്ത്യൻ സമ്പദ്​വ്യവസ്ഥയുടെ തിരിച്ചു വരവി​െൻറ വേഗം കുറക്കും​. അതിവേഗം പടരുന്ന വൈറസ്​ ഇന്ത്യൻ ആരോഗ്യമേഖലക്ക്​ കടുത്ത പ്രതിസന്ധിയാണ്​ സമ്മാനിക്കുന്നതെന്നും മുഡീസ്​ വ്യക്​തമാക്കുന്നു.

കോവിഡ്​ രണ്ടാം തരംഗത്തെ തുടർന്ന്​ വിവിധ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ ലോക്​ഡൗൺ പ്രതിസന്ധിയാകും. ഇത്​ മാർക്കറ്റുകളെ തകർക്കുകയും ഉപഭോക്​താക്കളുടെ സ്വഭാവത്തെ സ്വാധീനിക്കുകയും ചെയ്യും. എന്നാൽ കോവിഡ്​ ഒന്നാം തരംഗത്തിൽ സമ്പദ്​വ്യവസ്ഥയിലുണ്ടായ തകർച്ച ഇപ്പോഴുണ്ടാവില്ലെന്നും മുഡീസ്​ വ്യക്​തമാക്കുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - Moody's cuts India's growth forecast to 9.3 pc, risks of longer-term economic recovery scarring
Next Story