ന്യൂനപക്ഷ വിഭാഗക്കാർക്ക് സ്വയം തൊഴിൽ വായ്പ
text_fieldsകോഴിക്കോട്: ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിധവകൾ, വിവാഹ മോചിതർ, ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകൾ തുടങ്ങിയവർക്ക് 20 ശതമാനം സബ്സിഡിയോടെ (പരമാവധി ഒരു ലക്ഷം രൂപവരെ) സ്വയം തൊഴിൽ വായ്പ നൽകും. 20നും 60നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പരമാവധി അഞ്ചു ലക്ഷം രൂപവരെ വായ്പ ലഭിക്കും.
കുടുംബ വാർഷിക വരുമാന പരിധി 2.5 ലക്ഷത്തിൽ താഴെയാവണം. 18 വയസ്സിന് താഴെ പ്രായം വരുന്ന കുട്ടികളുടെ അമ്മമാർക്കും, അതിദാരിദ്ര്യ തിരിച്ചറിയൽ സർവേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങളിലെ വിധവകൾക്കും മുൻഗണന ലഭിക്കും. സബ്സിഡി തുക ഒഴികെയുള്ള വായ്പ തുകയുടെ പലിശ നിരക്ക് ആറു ശതമാനമാണ്. അപേക്ഷ www.ksmdfc.org എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് നേരിട്ടോ തപാലിലോ കോർപറേഷന്റെ അതത് മേഖലാ ഓഫിസുകളിൽ മാർച്ച് ആറിനകം എത്തിക്കണം. കോഴിക്കോട്, വയനാട് ജില്ലക്കാർ കേരള സ്റ്റേറ്റ് മൈനോറിറ്റി ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ. ഹെഡ് ഓഫിസ്, വെസ്റ്റ്ഹിൽ, ചക്കോരത്തുകുളം കോഴിക്കോട് -673005 വിലാസത്തിലാണ് അപേക്ഷ എത്തിക്കേണ്ടത്. ഫോൺ: 0495 2369366.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

