Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightലുലു ഗ്രൂപ്പ് നോയിഡയിൽ...

ലുലു ഗ്രൂപ്പ് നോയിഡയിൽ ഹൈപ്പർമാർക്കറ്റ് തുറക്കുന്നു; അഞ്ച് നഗരങ്ങളിൽ ചെറുകിട മാളുകൾ തുടങ്ങും

text_fields
bookmark_border
lulu group
cancel

ലഖ്നോ: ലുലു ഗ്രൂപ്പ് നോയിഡയിൽ ഹൈപ്പർ മാർക്കറ്റ് തുടങ്ങുന്നു. ഇതുകൂടാതെ ഘഠട്ടം ഘട്ടമായി അഞ്ച് നഗരങ്ങളിൽ ചെറുകിട മാളുകൾ തുടങ്ങുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു. യു.പിയിൽ വൻ വികസനം ലക്ഷ്യമിട്ടാണ് ലുലു ഗ്രൂപ്പിന്റെ നീക്കങ്ങൾ. കമ്പനിയുടെ സീനിയർ എക്സിക്യൂട്ടീവാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

കാൺപൂർ, ഗൊരഖ്പൂർ, വാരണാസി, പ്രയാഗ്രാജ്, ഝാൻസി എന്നിവിടങ്ങളിലാണ് പുതുതായി മാളുകൾ തുടങ്ങുന്നത്. നോയിഡയിൽ 15 ഏക്കറിലായിരിക്കും പുതിയ മാൾ തുടങ്ങുക. ലഖ്നോവിൽ ബിസിനസ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ സാറ്റ്ലൈറ്റ് സ്റ്റോറുകൾ തുടങ്ങാനും ലുലുവിന് പദ്ധതിയിട്ടുണ്ട്.

ലഖ്നോവിലെ ലുലുവിന്റെ ഹൈപ്പർമാർക്കറ്റിൽ ആയിരക്കണക്കിനാളുകളാണ് എത്തുന്നത്. പ്രതിദിനം 40,000 മുതൽ 50,000 വരെ ആളുകളാണ് ലുലുവിന്റെ ലഖ്നോവിലെ ഹൈപ്പർമാർക്കറ്റിലേക്ക് എത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulu group
News Summary - Lulu group to open hyper market in Noida
Next Story