കിസാൻ ക്രെഡിറ്റ് കാർഡ് പരിധി 5 ലക്ഷമാക്കി; കാര്‍ഷിക മേഖലയ്ക്കായി 'പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജന'
text_fieldsന്യൂഡൽഹി: മൂന്നാം മോദി സർക്കാറിന്‍റെ രണ്ടാം ബജറ്റിൽ കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്ന നിരവധി പദ്ധതികളുമായി ധനമന്ത്രി നിർമല സീതാരാമൻ. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി 'പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജന' എന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് രാജ്യത്തെ 100 ജില്ലകള്‍ക്കാണ് ആദ്യഘട്ടത്തില്‍ സഹായം നൽകുക. 1.7 കോടി കര്‍ഷകര്‍ക്ക് പദ്ധതി ഗുണം ചെയ്യുമെന്നും ധനമന്ത്രി അവകാശപ്പെട്ടു.
കിസാൻ പദ്ധതികളിൽ വായ്പ പരിധി ഉയർത്തും. ചെറുകിട ഇടത്തരം മേഖലകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകും. കിസാൻ ക്രെഡിറ്റ് കാർഡിന്റെ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി ഉയർത്തും. സ്റ്റാർട്ട് അപ്പുകളിൽ നിക്ഷേപ പിന്തുണ ഉറപ്പിക്കും. പരുത്തി കൃഷിക്കായി ദേശീയ പദ്ധതി കൊണ്ടുവരുമെന്നും പഞ്ചവത്സര പദ്ധതി കൊണ്ടുവരുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
ബിഹാറിന് മഖാന ബോർഡ് കൊണ്ടുവരും. ഉത്പാദനം, മാർക്കറ്റിങ് നടപടികളെ ത്വരിതപ്പെടുത്തും. മഖാന കർഷകരെ ശാക്തീകരിക്കുമെന്നും പരുത്തി കൃഷി പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റിൽ പറയുന്നു. ടെക്സ്റ്റൈൽ സെക്ടറുമായി ബന്ധപ്പെടുത്തി പദ്ധതികൾ കൊണ്ടുവരുമെന്നും കാർഷിക മേഖല കുറവുള്ളിടത്ത് പ്രോത്സാഹനത്തിന് നിക്ഷേപം കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

