Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightഡയപ്പർ, ടിവി,...

ഡയപ്പർ, ടിവി, മരുന്നുകൾ...പുതിയ ജി.എസ്.ടി നിരക്കിൽ വില കുറയുന്നതെന്തിനൊക്കെ‍?

text_fields
bookmark_border
ഡയപ്പർ, ടിവി, മരുന്നുകൾ...പുതിയ ജി.എസ്.ടി നിരക്കിൽ വില കുറയുന്നതെന്തിനൊക്കെ‍?
cancel

പുതിയ ജി.എസ്.ടി നിരക്കുകൾ ഇന്നു മുതൽ നിലവിൽ വരികയാണ്. ഇന്ത്യക്കാർക്ക് രണ്ട് ലക്ഷത്തോളം ലാഭം നേടിത്തരുമെന്നാണ് നരേന്ദ്രമോദിയുടെ വാദം. ജി.എസ്.ടി ഇളവുകളെ സേവിങ്സ് ഫെസ്റ്റിവൽ എന്ന് വിശേഷിപ്പിച്ച അദ്ദേഹം ഇൻകം ടാക്സിലെ ഇളവുകൾ മധ്യ വർഗത്തിനും പുതുക്കിയ ജി.എസ്.ടി നിരക്കുകൾ പാവപ്പെട്ടവർക്കും നവ മധ്യവർഗത്തിനും നേട്ടമാകുമെന്നാണ് മോദി പറയുന്നത്.

എന്തിനൊക്കെ വില കുറയുമെന്ന് പരിശോധിക്കാം

എയർ കണ്ടീഷണർ: സ്പ്ലിറ്റ് എ.സികൾക്ക് 2800 മുതൽ 5900 വരെ വിലകുറയും. വിൻഡോ യൂനിറ്റിന് 3400ഓളം രൂപ കുറയും. ഓഫീസുകളിലേക്കും വലിയ കെട്ടിടങ്ങളിലേക്കുമുള്ള കൊമേഴ്സ്യൽ എസികളുടെ വിലയും കുറയും.

ഡിഷ് വാഷസ്: ഡിഷ് വാഷർ മെഷീനുകൾക്ക് 8000 രൂപ വരെ വില കുറയും.

വലിയ ടെലിവിഷൻ: 32 ഇഞ്ചിനു മുകളിലുള്ള ടി.വികൾക്ക് അവയുടെ വലിപ്പത്തിനനുസരിച്ച് 2500 മുതൽ 85000 വരെ വില കുറയും. 43 ഇഞ്ച് ടി.വിക്ക് 2500 മുതൽ 5000 വരെയും, 55-65 ഇഞ്ച് ടി.വികൾക്ക് 3400 മുതൽ 20000 വരെയും 100 ഇഞ്ചുള്ള പ്രീമിയം ടിവികൾക്ക് 85,800 വരെയും വിലകുറയും.

ദൈനംദിന ഉൽപ്പന്നങ്ങൾ

ബാത്ത്റൂം അവശ്യ വസ്തുക്കൾ: ഹെയർ ഓയിൽ, ടോയിലറ്റ് സോപ്പ്, ഷാംപൂ, ടൂത്ത് ബ്രഷ്, ടൂത്ത് പേസ്റ്റ് ഇവയെല്ലാം 5 ശതമാനം ടാക്സ് സ്ലാബിലേക്ക് മാറി. ഇത് ദൈനം ദിന ശുചിത്വത്തിനുള്ള ഉൽപ്പന്നങ്ങൾ കൂടുതൽ പ്രാപ്യമാകാൻ സഹായിക്കും.

മേക്കപ്പ് ഉൽപ്പന്നങ്ങൾ

ടാൽക്കം പൗഡർ, ഫേസ് പൗഡർ, ഷേവിങ് ക്രീം, എന്നിവ‍യെ 18 ശതമാനം ജി.എസ്.ടിയിൽ നിന്ന് 5 ശതമാനത്തിലേക്ക് മാറ്റിയിട്ടുണ്ട്.

ബേബി പ്രൊഡക്ട്സ്

കുട്ടികൾക്കുള്ള ഡയപ്പറുകൾ, ഫീഡിങ് ഉൽപ്പന്നങ്ങൾ എന്നിവക്ക് വില കുറയും

ഡയറി ഉൽപ്പന്നങ്ങൾ

നെയ്യുടെ വില ലിറ്ററിന് 40 മുതൽ 70 രൂപ വരെ കുറയും. 100ഗ്രാം ബട്ടറിന് 4 രൂപ കുറയും. 200 ഗ്രാം പനീർ പാക്കറ്റിനും 95 രൂപയിൽ നിന്ന് 4 രൂപ കുറയും.

പാക്കേജ്ഡ് ഫുഡ്: ഇൻസ്റ്റന്‍റ് ന്യൂഡിൽസിന് 4 രൂപ കുറയും. അതു പോലെ ചോക്ലേറ്റ്, ജാം, കെച്ചപ്പ്, സോസുകൾ എന്നിവയെല്ലാം 5 ശതമാനം ജി.എസ്.ടിയിലേക്ക് മാറ്റിയിട്ടുണ്ട്.

പാനീയങ്ങൾ: ഫ്രൂട്ട് ജ്യൂസുകൾക്ക് 5 മുതൽ 10 രൂപ വരെ വില കുറയും. കോഫീ ബ്ലെന്‍റുകൾക്ക് പാക്കറ്റിന് 30 രൂപ മുതൽ 95 രൂപ വരെ വിലകുറയും. കുപ്പി വെള്ളത്തിന് 2 രൂപ വരെ വില കുറയും.എന്നാൽ കാർബണേറ്റഡ് പാനീയങ്ങളുടെ വില കുറയില്ല.

പൂർണമായും നികുതിയിൽ നിന്ന് ഒഴിവാക്കിയവ

അൾട്ര ഹൈ ടെമ്പറേച്ചർ മിൽക്ക്, പാക്ക് ചെയ്ത പനീർ, ചപ്പാത്തി, റൊട്ടി, പറാത്ത തുടങ്ങിയ ബ്രെഡുകൾ എന്നിവയെ പൂർണമായും ജി.എസ്.ടിയിൽ നിന്നൊഴിവാക്കി.

മരുന്നുകൾ: ജീവൻ രക്ഷാ മരുന്നുകളെ ടാക്സിൽ നിന്ന് പൂർണമായി ഒഴിവാക്കി. മൂന്ന് കാൻസർ മരുന്നുകൾക്കും അപൂർ രോഗങ്ങൾക്കുള്ള മരുന്നുകൾക്കും ടാക്സ് ഇളവുണ്ട്. മറ്റെല്ലാ മരുന്നുകളും 12 ശതമാനത്തിൽ നിന്ന് 5 ശതമാനം ടാക്സിലേക്ക് മാറ്റി.

മെഡിക്കലുപകരണങ്ങൾ: ഗ്ലൂക്കോ മീറ്റർ, ഡയഗ്നോസ്‍റ്റിക് കിറ്റസ്,. സർജിക്കൽ ഉപകരണങ്ങൾ എന്നിവക്ക് വില കുറയും.

വെൽനസ് സർവീസ്: ജിം മെമ്പർഷിപ്പ്, സലൂൺ സർവീസ്, ബാർബർ ഷോപ്പ്, സ്പാ ചികിത്സ തുടങ്ങിയവയെ 18 ശതമാനത്തിൽ നിന്ന് 5 ശതമാനം ജി.എസ്.ടിയിലേക്ക് മാറ്റി.

ഹോസ്പിറ്റാലിറ്റി: ഒരു ദിവസത്തേക്ക് 7500 ൽ താഴെ റേറ്റ് വരുന്ന ഹോട്ടൽ റൂമുകളെ 12 ശതമാനത്തിൽ നിന്ന് 5 ശതമാനം ജി.എസ്.ടിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇൻഷുറൻസ് പോളിസി: ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പോളിസികളെ പൂർണമായും ടാക്സിൽ നിന്ന് ഒവിവാക്കിയിട്ടുണ്ട്.

പഠന സാമഗ്രികൾ: ഇറേസറുകൾ, പെൻസിൽ, തുടങ്ങിയവയെ 5 ശതമാനം ജി.എസ്.ടിയിലേക്ക് മാറ്റിയിട്ടുണ്ട്.

നിർമാണ സാമഗ്രികൾ: സിമന്‍റിനെ 28 ശതമാനത്തിൽ നിന്ന് 18 ശതമാനം ജി.എസ്.ടിയിലേക്ക് മാറ്റിയിട്ടുണ്ട്. കെട്ടിട നിർമാണ മേഖലക്ക് ഇത് ആശ്വാസമാകും.

കാർഷിക ഉൽപ്പന്നങ്ങൾ: ട്രാക്ടർ,ഹാർവെസറ്റർ, തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങൾക്ക് വില കുറയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price cutGST changesIndia NewsFinance News
News Summary - list of price cut products from today
Next Story