Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightകേരളത്തിന്‍റെ​ വളർച്ച...

കേരളത്തിന്‍റെ​ വളർച്ച നിരക്ക്​ കുത്തനെ താഴേക്ക്​; ദേശീയ ശരാശരിയേക്കാൾ കുറവ്​

text_fields
bookmark_border
കേരളത്തിന്‍റെ​ വളർച്ച നിരക്ക്​ കുത്തനെ താഴേക്ക്​; ദേശീയ ശരാശരിയേക്കാൾ കുറവ്​
cancel

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വളർച്ച നിരക്ക്​ കുത്തനെ താഴേക്കെന്ന്​ സാമ്പത്തിക അവലോകന റിപ്പോർട്ട്​. 2019-20 സാമ്പത്തിക വർഷത്തിൽ 6.49ൽ നിന്ന്​ 3.45 ശതമാനമായി വളർച്ച നിരക്ക്​ കുറഞ്ഞു. സംസ്ഥാനത്തിന്‍റെ വളർച്ചാ നിരക്ക്​ ദേശീയ ശരാശരിയേക്കാൾ താഴെയായി. അതേസമയം, തൊഴിലില്ലായ്​മ നിരക്കിൽ കുറവ്​ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്തിന്‍റെ കടബാധ്യത 2,60,311 കോടിയായി ഉയർന്നു. സംസ്ഥാനത്തിന്‍റെ തനത്​ നികുതി വരുമാനവും റവന്യു വരുമാനവും കുറഞ്ഞു​. കോവിഡിനെ തുടർന്ന്​ ചെറുകിട, ഇടത്തരം വ്യവസായ മേഖലകളി​െലല്ലാം പ്രതിസന്ധി നേരിടുകയാണ്​. വിനോദസഞ്ചാര മേഖലയും വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും സർവേ റിപ്പോർട്ട്​ വ്യക്​തമാക്കുന്നു.

12.95 ലക്ഷം പ്രവാസികൾ സംസ്ഥാനത്ത്​ തിരിച്ചെത്തിയിട്ടുണ്ട്​. ഏകദേശം 60 ശതമാനം പ്രവാസികളും തിരിച്ചെത്തി. ഇത്​ കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നതാണ്​. അതേസമയം, സംസ്ഥാനത്ത്​ നെല്ലിന്‍റെ ഉൽപാദനം വർധിച്ചിട്ടുണ്ട്​.

സാമ്പത്തിക അവലോകന റിപ്പോർട്ടിലെ പ്രധാന പരാമർശങ്ങൾ

  • റവന്യു ചെലവിന്‍റെ 74 ശതമാനവും ശമ്പളത്തിനും പെൻഷനുമായി ചെലവിടുന്നു
  • 568635.52 കോടിയാണ്​ സംസ്ഥാനത്തിന്‍റെ ആകെ വരുമാനം
  • അടുത്ത സാമ്പത്തിക വർഷത്തിലും വളർച്ചാ നിരക്ക്​ കുറയും
  • സംസ്ഥാനത്തിന്‍റെ റവന്യു വരുമാനത്തിൽ 2,629.8 കോടിയുടെ കുറവ്​
  • കേരളത്തിന്‍റെ ശമ്പളം, പെൻഷൻ, പലിശ ചെലവുകൾ ഉയർന്നു
  • അടുത്ത സാമ്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിൽ സമ്പദ്​വ്യവസ്ഥ 26 ശതമാനം ചുരുങ്ങും
  • ആഭ്യന്തര കടത്തിൽ 9.91 ശതമാനം വർധന


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas IssacKerala Budget 2021
Next Story